അത്രയ്ക്കും ഭയന്നിട്ടാണ് ഞാന്‍ സിനിമയിലേക്ക് വരാതിരുന്നത്; കാരണം തുറന്നുപറഞ്ഞ് ദുല്‍ഖര്‍

സിനിമയിലേക്കുള്ള അരങ്ങേറ്റം താമസിച്ചതിന് പിന്നിലെ കാരണം തുറന്നുപറഞ്ഞ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഒരു ആരാധകന്റെ ചോദ്യത്തിനാണ് നടന്‍ ഉത്തരം നല്‍കിയത്. സിനിമയിലേക്ക് വളരെ പെട്ടെന്ന് എത്തുന്നതില്‍ നിന്ന് തന്നെ പിന്തിരിപ്പിച്ചത് ഭയമായിരുന്നുവെന്നാണ് ദുല്‍ഖര്‍ പറയുന്നത്. വാപ്പ സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ പേര് താന്‍ മൂലം നശിപ്പിക്കരുതെന്ന് കരുതിയാണ് സിനിമയിലേക്ക് നേരത്തെ വരാതിരുന്നതെന്നും നടന്‍ പറയുന്നു.

ശരിക്കും പറഞ്ഞാല്‍ എനിക്ക് പേടിയായിരുന്നു. വളരെ പേടിച്ചാണ് ഇരുപത്തിയെട്ടാമത്തെ വയസില്‍ ഞാന്‍ സിനിമയിലേക്ക് വന്നത്. കാരണം വാപ്പച്ചി അത്രയും തിളങ്ങി നില്‍ക്കുന്ന സമയത്ത് ഞാനായി വന്നിട്ട്, ആ പേര് കളയണ്ടാ എന്നാണ് കരുതിയത്,’

‘ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്താണ് ബിഗ് ബിയൊക്കെ ഇറങ്ങുന്നത്. ഇനി ഞാനായിട്ട് സിനിമയിലേക്ക് വന്ന് അതൊക്കെ കുളമാക്കുവോ, എനിക്ക് അഭിനയം വരില്ലേ, എനിക്ക് തോന്നുന്നു നമ്മുടെയൊക്കെ ഇരുപതുകളിലായിരിക്കും ഇത്തരത്തിലുള്ള ഇന്‍സെക്യൂരിറ്റി തോന്നുന്നതെന്ന്.

നമ്മളെ കുറിച്ച് സ്വയം ഒരു ആത്മവിശ്വാസമില്ലാത്ത അവസ്ഥ,’സെക്കന്റ് ജനറേഷന്‍ താരങ്ങള്‍ വിജയിക്കുന്ന ഒരു രീതി അന്ന് നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നില്ല,’അതും എന്നിലെ ഈ ചിന്തയെ ഉറപ്പിച്ചു. ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

കിംഗ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്റെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം മലയാളം കൂടാതെ മൂന്ന് ഭാഷകളില്‍ കൂടി റിലീസ് ചെയ്യുന്നുണ്ട്.

ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ദുല്‍ഖറിന്റെ വെയ്ഫെററും സീയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം