നിങ്ങള്‍ എന്റെ കുട്ടിക്കാലമായിരുന്നു, അന്നും ഇന്നും നിങ്ങള്‍ ഞങ്ങള്‍ക്ക് കഥകളായി മാറി; ഇന്നസെന്റിനെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

നടന്‍ ഇന്നസെന്റിനെ അനുസ്മരിച്ച് യുവ താരം ദുല്‍ഖര്‍ സല്‍മാന്‍. വേര്‍പിരിഞ്ഞത് ഏറ്റവും പ്രിയപ്പെട്ടയാളാണെന്നും വീട്ടിലെ മുതിര്‍ന്ന ഒരംഗത്തെ പോലെയായിരുന്നു എന്നും ദുല്‍ഖര്‍ സോഷ്യല്‍മീഡിയ പോസ്റ്റില്‍ പങ്കുവെച്ചു ‘അദ്ദേഹത്തെ അടുത്തറിയാനുള്ള ഭാഗ്യം എനിക്കുണ്ടായി. എന്റെ അച്ഛന്റെ സഹോദരനെ പോലെ, സുറുമിക്കും എനിക്കും അമ്മാവനെപ്പോലെ, നിങ്ങള്‍ എന്റെ കുട്ടിക്കാലമായിരുന്നു,’ എന്നായിരുന്നു ദുല്‍ഖര്‍ കുറിച്ചു.

നമ്മുടെ നക്ഷത്രക്കൂട്ടത്തിലെ ഏറ്റവും തിളക്കമുള്ള താരമായിരുന്നു നിങ്ങള്‍. നിങ്ങള്‍ ഒരു അതുല്യ നടനായിരുന്നു. കാലാതീതനായ, എക്കാലത്തും നിലനില്‍ക്കുന്ന മഹാന്മാരില്‍ ഒരാള്‍. അതിനപ്പുറം നിങ്ങള്‍ അത്ഭുതമായിരുന്നു, കുടുംബമായിരുന്നു. എനിക്ക്, സ്‌ക്രീനില്‍ കണ്ട പ്രേക്ഷകര്‍ക്ക്, കണ്ടുമുട്ടിയ എല്ലാവര്‍ക്കും.

നിങ്ങളെ അടുത്തറിയാനുള്ള ഭാഗ്യം എനിക്കുണ്ടായി. എന്റെ അച്ഛന്റെ സഹോദരനെ പോലെ, സുറുമിക്കും എനിക്കും അമ്മാവനെപ്പോലെ. നിങ്ങള്‍ എന്റെ കുട്ടിക്കാലമായിരുന്നു. അന്നും ഇന്നും നിങ്ങള്‍ ഞങ്ങള്‍ക്ക് കഥകളായി മാറി. എപ്പോഴും ആളുകളെ ഒത്തുകൂട്ടി. എന്റെ എഴുത്ത് പോലെ നിങ്ങളെ കുറിച്ചുള്ള ചിന്തകള്‍ എല്ലായിടത്തും ഉണ്ട്. ഇന്നസെന്റ് അങ്കിള്‍ ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു.

ഇന്നലെ രാത്രി 10:30യോടെ കൊച്ചിയിലെ സ്വകാര്യ ആശുപതിയില്‍ വെച്ചായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് വിവരം അറിയിച്ചത്. കൊവിഡ് ബാധയെ തുടര്‍ന്നുള്ള ശ്വസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാത്തതും ഹൃദയാഘാതവുമാണ് മരണത്തിന് കാരണമായതെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ