നീ നല്ല കുട്ടിയായി നിന്നോളു, പക്ഷേ എനിക്ക് അങ്ങനെ പറ്റില്ലല്ലോ എന്ന് വാപ്പച്ചി എന്റെ മുഖത്തുനോക്കി പറഞ്ഞു: ദുല്‍ഖര്‍ സല്‍മാന്‍

വീട്ടില്‍ വളരെ കൂളായ ഒരു അച്ഛനാണ് മമ്മൂട്ടിയെന്ന് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍. താന്‍ സിനിമയില്‍ വന്ന കാലത്തെക്കുറിച്ച് ഇടയ്ക്കിടെ അദ്ദേഹം തന്നോട് പറയാറുണ്ടെന്നും ദുല്‍ഖര്‍ ബിഹൈന്‍ഡ് വുഡ്‌സുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

‘വീട്ടില്‍ വളരെ കൂളാണ് വാപ്പിച്ചി. അദ്ദേഹം ഒരിക്കല്‍ എന്നോടു പറഞ്ഞു, ”തുടക്കകാലത്ത് ഒരു സിനിമ ബാക്ക്ഗ്രൗണ്ട് ഒന്നുമില്ലാതെ വരുമ്പോള്‍ റഫ് ആയിട്ട് നിന്നാലെ അളുകള്‍ നമ്മളെ സീരിയസായി എടുക്കുകയുള്ളു. നിനക്ക് പിന്നെ ആ ലക്ഷ്വറിയുണ്ട്. നല്ല കുട്ടിയായി നിന്നോളു കുഴപ്പമില്ല, എനിക്ക് അങ്ങനെ പറ്റില്ലല്ലോ” എന്ന്’,

മമ്മൂട്ടിയെ പേടിയുണ്ടോ എന്ന ചോദ്യത്തിന് നടന്‍ നല്‍കിയ മറുപടി ഇപ്പോള്‍ വീണ്ടും വൈറലാവുകയാണ്.അദ്ദേഹത്തിനെ പേടിയാണ്, എന്നാല്‍ അത് ബഹുമാനത്തോടുകൂടിയ പേടിയാണ്. അത് തനിക്കിഷ്ടമാണെന്നാണ് ദുല്‍ഖര്‍ പറയുന്നത്. ഇടക്ക് വഴക്ക് കേള്‍ക്കാറുണ്ട്.

അതെനിക്കിഷ്മാണ്. ഞാന്‍ വലുതായി, എനിക്ക് ഒരു കുടുംബമായി എങ്കിലും ഇപ്പോഴും താമസിച്ച് വരുമ്പോള്‍ അവര്‍ വഴക്ക് പറയും. അവര്‍ ഇപ്പോഴും മാതാപിതാക്കള്‍ തന്നെയാണ് എനിക്ക്. അതെനിക്കിഷ്ടമാണ്. കഴിഞ്ഞ ദിവസവും താമസിച്ചപ്പോള്‍ ഇത്രയും നേരമാണോ പ്രൊമോഷന്‍ എന്നു ചോദിച്ച് വഴക്ക് പറഞ്ഞു, ദുല്‍ഖര്‍ വിശദമാക്കി.

Latest Stories

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം