എനിക്ക് ഇനി കടിക്കാന്‍ നഖമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല: ഇന്ത്യയുടെ വിജയത്തില്‍ സന്തോഷം പങ്കുവെച്ച് ദുല്‍ഖര്‍

ലോകകപ്പ് ടി20 മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ സന്തോഷം പങ്കുവെച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. വളരെ ആവേശകരമായ മത്സരമായിരുന്നു ഇതെന്നും വിരാട് കൊഹ്ലിയും ഇന്ത്യന്‍ ടീമും മികച്ച പ്രകടനം കാഴ്ചവെച്ചു. നടന്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

‘എന്തൊരു ആവേശകരമായ മത്സരം എനിക്ക് കടിക്കാന്‍ ഇനി നഖമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. കൊഹ്ലിയും ഇന്ത്യയും നന്നായി. പരമ്പരയിലുടനീളം മികച്ച ഫോം തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ ദുല്‍ഖര്‍ കുറിച്ചു.

അവസാന പന്ത് വരെ നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് സൂപ്പര്‍ 12-ല്‍ പാകിസ്താനെതിരെ ഇന്ത്യ വിജയിച്ചത്. 53 പന്തില്‍ 82 റണ്‍സെടുത്ത മുന്‍ നായകന്‍ വിരാട് കൊഹ്ലിയുടെ മിന്നും പ്രകടനമാണ് ഇന്ത്യയ്ക്ക് ആവേശ വിജയം സമ്മാനിച്ചത്. പാകിസ്താന്‍ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ആറുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടിയാണ് പാകിസ്ഥാന്റെ ഇന്നിങ്സ് അവസാനിച്ചത്. ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിങ്ങും ഹാര്‍ദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിലാണ് വിജയം നേടിയത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു