മലയാള സിനിമയുടെ അഭിമാന താരമാണ് ഇന്ന് ദുൽഖർ സൽമാൻ. മലയാള സിനിമയിലെ മക്കൾ മഹാത്മ്യത്തിലെ കണ്ണിയായിട്ടാണ് ദുൽഖർ സിനിമയിലേക്ക് എത്തിയതെങ്കിലു അധികം വൈകാതെ തന്റേതായ ഒരിടം കണ്ടെത്തുകയായിരുന്നു ദുൽഖർ. മലയാളത്തിന് പുറമേ തമിഴിലും ഹിന്ദിയിലും തെലുങ്കിലും എന്തിന് ബോളിവുഡിൽ വരെ ദുൽഖർ തന്റെ സാന്നിധ്യം അറിയിച്ച് കഴിഞ്ഞു.
ഇപ്പോഴിതാ തന്റെ അടുത്ത സുഹൃത്തിനെ കുറിച്ച് ദുൽഖർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ബിഹെെൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. അടുത്ത സുഹൃത്തുക്കളെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം സുഹൃത്തുക്കളെ കുറിച്ച് മനസ്സ് തുറന്നത്.
ഇപ്പോഴാണ് തനിക്ക് തന്റതായ അസിസ്റ്റൻ്റും ആളുകളുമൊക്കെ വന്നത്. അതിന് മുൻപ് തനിക്ക് ആരുമില്ലാതിരുന്ന കാലത്ത് ഫ്രണ്ട് ആയിട്ട് വന്നതാണ് സണ്ണി വെയ്ൻ. അക്റ്റിങ്ങ് വർഷോപ്പിൽ ഞങ്ങൾ ഒന്നിച്ചായിരുന്നു അന്ന് തനിക്ക് ഫ്രണ്ട്സ് ആരുമില്ലെന്ന് അറിഞ്ഞ് തുടങ്ങിയ സൗഹൃദമാണെന്നും, ഇന്നും അതുപോലെ തന്നെ തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തുടക്കം മുതലുള്ള ഒട്ടുമിക്ക ചിത്രങ്ങളിലും ഞങ്ങൾ ഒന്നിച്ചാണ് ചെയ്തത്. അതുപോലെ തന്നെയുള്ള മറ്റൊരു സുഹൃത്താണ് ഗിഗറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുപോലെ നസ്രിയ തനിക്ക് സഹോദരിയെ പോലെയാണെന്നും അദ്ദേഹം പറഞ്ഞു.