'പരീക്കുട്ടിയായി ദുല്‍ഖര്‍ സല്‍മാന്‍, കറുത്തമ്മയായി കാവ്യ മാധവന്‍'; ന്യൂജനറേഷന്‍ ചെമ്മീനിലെ കാസ്റ്റ് ഇതു മതിയെന്ന് ഷീല

മലയാള സിനിമയിലെ ഏറ്റവും മികച്ച താര ജോഡികളില്‍ ഒന്നാണ് മധുവും ഷീലയും. ഒട്ടേറെ ചിത്രങ്ങളില്‍ ഒരുമിച്ചു അഭിനയിച്ച ഈ ജോഡിയുടെ ക്ലാസിക് ചിത്രമാണ് 1965ല്‍ പുറത്തിറങ്ങിയ ചെമ്മീന്‍. ഈ ചിത്രം പുതിയ കാലത്താണ് റിലീസ് ആകുന്നതെങ്കില്‍ പരീക്കുട്ടിയായും കറുത്തമ്മയായും ആരെ സജസ്റ്റ് ചെയ്യും എന്ന ചോദ്യത്തോട് ഷീല പ്രതികരിച്ചിരുന്നു.

ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ എത്തിയപ്പോഴുള്ള മധുവിന്റെയും ഷീലയുടെയും വീഡിയോയാണ് ഇപ്പോഴും ശ്രദ്ധ നേടുന്നത്. പരീക്കുട്ടി എന്ന കഥാപാത്രമായി മലയാള സിനിമയുടെ ഏറ്റവും പുതിയ തലമുറയിലെ ആരായിരിക്കും മികച്ച ചോയ്‌സ് എന്ന ചോദ്യത്തിന് ദുല്‍ഖര്‍ സല്‍മാന്‍ എന്ന് ഉത്തരം നല്‍കിയിരിക്കുകയാണ് മധുവും ഷീലയും.

കറുത്തമ്മയായി താന്‍ മനസില്‍ കാണുന്നത് കാവ്യ മാധവനെയാണ് എന്നാണ് ഷീല പറയുന്നത്. എന്നാല്‍ കറുത്തമ്മയുടെ കാര്യത്തില്‍ തന്റെ മനസില്‍ ഒരു പേര് വരുന്നില്ല എന്നായിരുന്നു മധുവിന്റെ മറുപടി. എസ്.എല്‍. പുരം സദാനന്ദനാണ് തകഴിയുടെ വിഖ്യാത നോവലിനെ ആസ്പദമാക്കി ചെമ്മീന് തിരക്കഥ രചിച്ചത്.

Read more

മധുവിനും ഷീലയ്ക്കും ഒപ്പം സത്യന്‍, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, ഷീല, എസ്.പി പിള്ള, അടൂര്‍ ഭവാനി, ഫിലോമിന എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭ്രപാളിയില്‍ അണിനിരന്നത്. 1965ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവര്‍ണ്ണ കമലം ഈ സിനിമയ്ക്ക് ലഭിച്ചു.