ഞങ്ങൾ ഒന്നും രണ്ടും മണിക്കൂറെടുത്ത് ഒരുങ്ങുമ്പോൾ വാപ്പച്ചി വെറും പത്ത് മിനിറ്റുകൊണ്ട് റെഡിയായി വരും, നമ്മൾ എന്നാണ് ഒന്നിച്ച് അഭിനയിക്കുന്നത്? മമ്മൂട്ടിയോട് ദുൽഖറിന്റെ ചോദ്യം

ഒരുപാട് നാളായി സിനിമാ പ്രേമികളും ആരാധകരുമടക്കമുള്ളവർ ചോദിക്കുന്ന ഒരു ചോദ്യമാണ് മമ്മൂട്ടിയും ദുൽഖർ സൽമാനും ഒന്നിച്ച് എന്നാണ് ഒരു സിനിമയിൽ വരിക എന്നത്. ഈ ചോദ്യത്തിന് ഒരു ഉത്തരം ഇതുവരെയും ഒരു വേദിയിലും മമ്മൂട്ടിയോ ദുൽഖറോ നൽകിയിട്ടില്ല. എന്നാൽ ഈ ചോദ്യം മമ്മൂട്ടിയോട് തന്നെ ചോദിച്ചിരിക്കുകയാണ് ദുൽഖർ.

കിങ് ഓഫ് കൊത്തയുടെ പ്രമോഷന് വേണ്ടി എത്തിയപ്പോഴാണ് ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിനിടെ ദുൽഖറോട് ഈ ചോദ്യം ചോദിക്കുകയും ഇതിന് മറുപടിയായി മമ്മൂട്ടിയോട് ഇതേ ചോദ്യം ചോദിക്കുകയും ചെയ്തത്. ‘നമ്മൾ എന്നാണ് ഒന്നിച്ചു അഭിനയിക്കുന്നത് അപ്പാ, അത് അറിയാൻ ഈ നാട് കാത്തിരിക്കുന്നു, ദി നേഷൻ വാന്റ്‌സ് ടു നൊ ഞാനും കാത്തിരിക്കുന്നു’ എന്നാണ് ദുൽഖർ പറഞ്ഞത്.

‘എതെങ്കിലും കല്യാണത്തിനോ മറ്റ് പരിപാടികൾക്കോ പോകാൻ വീട്ടിലുള്ള എല്ലാവരും ഒന്നും രണ്ടും മണിക്കൂറുകൾ എടുത്താണ് ഒരുങ്ങി വരാറുള്ളത്. അവസാനം വാപ്പിച്ചി വെറും പത്ത് മിനിറ്റ് എടുത്ത് റെഡിയായി വരും. എന്നും ദുൽഖർ പറഞ്ഞു.

വസ്ത്രധാരണരീതി കൊണ്ടും ഹെയർസ്റ്റൈൽ കൊണ്ടും ഓരോ ലുക്കിലും ശ്രദ്ധിക്കപ്പെടുന്ന മമ്മൂട്ടിയുടെ ഓരോ പുതിയ ഫോട്ടോകൾക്കായും ആരാധകർ കാത്തിരിക്കാറുണ്ട്. ദുൽഖറിന്റെ പിറന്നാൾ ​ദിനത്തിൽ തന്റെ സ്വന്തം ഫോട്ടോ പങ്കുവെച്ച് വൈറലായി മാറിയ വ്യക്തികൂടിയാണ് മമ്മൂട്ടി.

Latest Stories

ജയില്‍ വേണ്ട; ഇനി ഒരു തിരിച്ചുവരവില്ല; കോടതിയുടെ പ്രഹരം പേടിച്ച് തമിഴ്‌നാട് മന്ത്രിമാര്‍; സെന്തില്‍ ബാലാജിയും കെ. പൊന്മുടിയും രാജിവച്ചു; സ്റ്റാലിന്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി

ഇറാനിയന്‍ തുറമുഖത്ത് ഉണ്ടായ സ്‌ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു; മരിച്ചവരുടെ എണ്ണം 40 ആയി; 870 പേര്‍ക്ക് പരിക്ക്; 80 ശതമാനം തീ അണച്ചു

RCB VS DC: ഒരു ദിവസം പോലും ഓറഞ്ച് ക്യാപ്പ് തലേൽ വെക്കാൻ അയാൾ സമ്മതിച്ചില്ല; സൂര്യകുമാറിന്റെ കൈയിൽ നിന്ന് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി വിരാട് കോഹ്ലി

RCB VS DC: ബാറ്റിങ് ആയാലും ബോളിംഗ് ആയാലും എന്നെ തൊടാൻ നിനകൊണ്ടോന്നും പറ്റില്ലെടാ പിള്ളേരെ; കൃണാൽ പാണ്ട്യയുടെ പ്രകടനത്തിൽ ആരാധകർ ഹാപ്പി

RCB VS DC: വിരമിക്കൽ തീരുമാനം തെറ്റായി പോയി എന്നൊരു തോന്നൽ; ഡൽഹിക്കെതിരെ വിരാട് കോഹ്‌ലിയുടെ സംഹാരതാണ്ഡവം

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷന് മുമ്പിൽ പാക് അനുകൂലികളുടെ പ്രതിഷേധത്തിനെതിരെ ബദൽ പ്രതിഷേധവുമായി ഇന്ത്യൻ സമൂഹം

അട്ടപ്പാടിയിലെ കാട്ടാന ആക്രമണം; പരിക്കേറ്റയാൾ മരിച്ചു

മുഖ്യമന്ത്രി അത്താഴവിരുന്നിന് ക്ഷണിച്ചുവെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണം വാസ്തവ വിരുദ്ധം: ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള

പി.കെ ശ്രീമതിയെ പാർട്ടി വിലക്കിയിട്ടില്ല, ആവശ്യമുള്ളപ്പോൾ സെക്രട്ടേറിയറ്റിൽ പങ്കെടുക്കും; സംസ്ഥാന സെക്രട്ടറിയെ തള്ളി ദേശീയ സെക്രട്ടറി

തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണം; പ്രദേശത്തെ വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധിക്കും