'വാപ്പച്ചിക്കൊപ്പം ഞാനും വേണമെന്ന് സ്‌ക്രിപ്റ്റ് ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അത് സംഭവിക്കും'; ബിലാലില്‍ ദുല്‍ഖറും? സൂചന നല്‍കി താരം

മമ്മൂട്ടി ആരാധകര്‍ ഏറെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് ‘ബിലാല്‍’. അമല്‍ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ എത്തിയ രണ്ടാം ഭാഗമായ ബിലാലിനെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ബിലാലില്‍ ദുല്‍ഖറും എത്തും എന്ന വാര്‍ത്തകളോടാണ് താരം പ്രതികരിച്ചത്.

താനും വാപ്പച്ചിയും ബിലാലില്‍ സ്‌ക്രീന്‍ പങ്കിടുന്നതായുള്ള അഭ്യൂഹങ്ങള്‍ കേട്ടിരുന്നു, എന്നാലത് എവിടെ നിന്ന് ഉണ്ടായി എന്ന് അറിയില്ല. ഇതില്‍ അഭിപ്രായം പറയാനുള്ള കൃത്യമായ ആള്‍ താനല്ല. വാപ്പച്ചിയുടെ വിജയ ചിത്രമാണ് ബിഗ് ബി. ചിത്രത്തിന്റെ സീക്വലില്‍ ഡയറക്ടറും സ്‌ക്രിപ്റ്റും ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അത് സംഭവിക്കട്ടെ.

അങ്ങനെ സംഭവിച്ചാല്‍ വളരെ വലിയ കാര്യമാണ്, എന്നാല്‍ ആവശ്യമുണ്ടെങ്കില്‍ മാത്രമേ അതുണ്ടാവുകയുള്ളു എന്നാണ് ദുല്‍ഖര്‍ ബോളിവുഡ് ലൈഫിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ബിലാല്‍ ഒരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും നിലവില്‍ വിവരങ്ങള്‍ ഒന്നുമില്ല.

ബിലാലിന് മുമ്പ് അമല്‍ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ എത്തിയ ഭീഷ്മപര്‍വ്വം ഗംഭീര വിജയം നേടിയിരുന്നു. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്. ചിത്രത്തിലെ ഡയലോഗുകളും ഏറെ ശ്രദ്ധ നേടുകയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി