കലാസംവിധായകന്‍ സുനില്‍ ബാബുവിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ അനുശോചിച്ച് ദുല്‍ഖര്‍ സല്‍മാന്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എറണാകുളം അമൃത ആശുപത്രിയില്‍ വച്ചായിരുന്നു സുനില്‍ ബാബുവിന്റെ അന്ത്യം. സുനിലിനൊപ്പം പ്രവര്‍ത്തിച്ച ദിനങ്ങളെ ഓര്‍ത്തെടുക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍.
”അപാരമായ കഴിവുള്ളയാളായിരുന്നു സുനില്‍ ബാബു. എന്നിട്ടും യാതൊരുവിധ ബഹളങ്ങളുമില്ലാതെ വളരെ ആവേശത്തോടെയാണ് അദ്ദേഹം ജോലി ചെയ്തത്. നിങ്ങള്‍ ഞങ്ങളുടെ സിനിമകള്‍ക്ക് ജീവന്‍ നല്‍കി. ഇതുമായി പൊരുത്തപ്പെടാന്‍ കഴിയില്ല. നിങ്ങളുടെ കുടുംബത്തിനും നിങ്ങളെ സ്‌നേഹിച്ച എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു” എന്നാണ് ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രി എറണാകുളം അമൃത ആശുപത്രിയില്‍ വച്ചായിരുന്നു സുനില്‍ ബാബുവിന്റെ അന്ത്യം. 50 വയസ് ആയിരുന്നു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയാണ്. മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമകളിലെ തിരക്കുള്ള കലാ സംവിധായകനായിരുന്നു സുനില്‍.
വിജയ് ചിത്രം ‘വാരിസി’ലാണ് അവസാനം പ്രവര്‍ത്തിച്ചത്. ഈ ചിത്രം റിലീസാകാനിരിക്കെയാണ് മരണം. അനന്തഭദ്രത്തിലെ കലാ സംവിധാനത്തിന് മികച്ച കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
വിജയ് ചിത്രം ‘വാരിസി’ലാണ് അവസാനം പ്രവര്‍ത്തിച്ചത്. ഈ ചിത്രം റിലീസാകാനിരിക്കെയാണ് മരണം. അനന്തഭദ്രത്തിലെ കലാ സംവിധാനത്തിന് മികച്ച കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.