മകള്‍ മറിയത്തെ ആദ്യമായി കണ്ട അനുഭവം പങ്കുവച്ച് ദുല്‍ഖര്‍ സല്‍മാന്‍. കുടുംബത്തില്‍ എല്ലാവര്‍ക്കും ആണ്‍കുട്ടിയാണ്, അതിനാല്‍ തനിക്കും ആണ്‍കുട്ടി തന്നെ ജനിക്കും എന്നാണ് കരുതിയത്. പക്ഷെ തനിക്ക് ഒരു പെണ്‍കുഞ്ഞ് മതി എന്നായിരുന്നു ആഗ്രഹമെന്നും ദുല്‍ഖര്‍ പറയുന്നു.
അമാല്‍ കാണുന്നതിന് മുമ്പേ മറിയത്തെ താനാണ് ഏറ്റവും ആദ്യം കണ്ടത്. ഡോക്ടര്‍ വന്ന് ചോദിച്ചു, ആണ്‍ കുഞ്ഞ് ആയിരിക്കുമോ പെണ്‍കുഞ്ഞ് ആയിരിക്കുമോ.. ഗസ്സ് ചെയ്യാമോ എന്ന്. താന്‍ ആരായാലും എന്ന ഭാവത്തില്‍ ആയിരുന്നു. എന്നാല്‍ വന്ന് നോക്ക് എന്ന് പറഞ്ഞു.
ആണ്‍കുഞ്ഞ് ആയിരിക്കും എന്ന് തന്നെ കരുതി താന്‍ കാര്യമായി ഒന്നും പ്രതികരിച്ചില്ല. ഒന്നൂടെ സൂക്ഷിച്ചു നോക്കൂ എന്ന് ഡോക്ടര്‍ പറഞ്ഞു. പെണ്‍കുഞ്ഞ് ആണ് ജനിച്ചത് എന്നറിഞ്ഞപ്പോള്‍, എന്തോ വലിയ സംഭവം കിട്ടിയ സന്തോഷത്തോടെ താന്‍ യെസ് യെസ് യെസ് എന്നൊക്കെ കാണിച്ചു.
Read more
ഫുള്‍ ഒച്ചപ്പാടും ബഹളവുമായിരുന്നു. കരഞ്ഞു പോയി. പെട്ടന്ന് കരയുന്നത് കണ്ടപ്പോള്‍ നഴ്സുമാരും മറ്റുമെല്ലാം പേടിച്ചു. കുറച്ച് റിലേ പോയ അവസ്ഥയായിരുന്നു അപ്പോള്‍. അവിടെ വച്ച് തന്നെ പേര് തീരുമാനിക്കുകയും ചെയ്തു എന്നാണ് ദുല്‍ഖര്‍ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയത്.