നീണ്ട ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ഒരു യമണ്ടന്‍ പ്രേമകഥ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ദുല്‍ഖറിന്റെ തിരിച്ചുവരവ് ഗംഭീരമായെന്ന് തന്നെയാണ് ഭൂരിപക്ഷം പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. ചിത്രത്തിനൊരു നന്മയുണ്ടെങ്കില്‍ അത് വിജയിക്കുമെന്നാണ് ദുല്‍ഖര്‍ ഉറച്ച് വിശ്വസിക്കുന്നത്. ചിത്രത്തിന്റെ ഒരു പ്രെമോഷന്‍ പരിപാടിയില്‍ സംസാരിച്ചപ്പോഴാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്.
“സോഷ്യല്‍ മീഡിയയ്ക്ക് ഒരു ചിത്രത്തെ തകര്‍ക്കാനാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പടത്തിനൊരു നന്മയുണ്ടെങ്കില്‍ അത് തീര്‍ച്ചയായും വിജയിക്കും. എല്ലാ പ്രേക്ഷകരും ആദ്യം തന്നെ നിരൂപണം വായിച്ചും കേട്ടുമല്ല ചിത്രം കാണാന്‍ തിയേറ്ററില്‍ പോകുന്നത്. പോസ്റ്റര്‍, ട്രെയിലര്‍, പാട്ട് എന്നിവ കാണുമ്പോള്‍ തന്നെ വലിയൊരു ശതമാനം പേരും ഒരു പടം കാണാന്‍ തീരുമാനിക്കാറുണ്ട്.” ദുല്‍ഖര്‍ പറഞ്ഞു.
Read more
അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ബ്ലോക്ക്ബസ്റ്ററുകള്‍ സമ്മാനിച്ച വിഷ്ണു ഉണ്ണികൃഷ്ണന്‍ ബിബിന്‍ ജോര്‍ജ് ടീമാണ് യമണ്ടന്‍ പ്രേമകഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. നവാഗതനായ ബി സി നൗഫലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംയുക്ത മേനോന്‍, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സലിം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ ഷാഹിര്‍, ധര്‍മ്മജന്‍ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് എന്റെര്‍ടെയ്‌നര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്.