'എണ്‍പതുകളില്‍ എന്നെ വിമര്‍ശിച്ചവര്‍ ഇപ്പോള്‍ ഇവിടെയില്ല, ഇത് കണ്ട് പ്രയാസപ്പെടേണ്ടതില്ല'; വാപ്പച്ചിയുടെ മറുപടിയെ കുറിച്ച് ദുല്‍ഖര്‍

തന്റെ സിനിമാ ജീവിതത്തില്‍ മമ്മൂട്ടി എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. അഭിനയ രംഗത്ത് ഇത്രയും പ്രശസ്തനായ അച്ഛന്റെ മകന്‍ എന്നുള്ള ലേബലില്‍ നിന്നും മാറി സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കണമെന്നാണ് താന്‍ ആഗ്രഹിച്ചതെന്നും അത് സാധിച്ചു എന്നുമാണ് ദുല്‍ഖര്‍ പറയുന്നത്.

ഒരേ ചലച്ചിത്ര മേഖലയില്‍ ഒരേ സമയം പ്രവര്‍ത്തിക്കാനാവുന്നത് വലിയ സന്തോഷം പകരുന്ന കാര്യമാണ്. ചില ചിത്രങ്ങള്‍ക്ക് മോശം നിരൂപണങ്ങള്‍ ലഭിക്കുമ്പോള്‍ ഞാന്‍ വാപ്പച്ചിയോട് അതേ കുറിച്ച് പറയാറുണ്ട്. ‘അതെല്ലാം ഞാന്‍ വായിച്ചു’ എന്നാവും അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം.

‘എണ്‍പതുകളില്‍ എന്നെ വിമര്‍ശിച്ചവര്‍ ഇപ്പോള്‍ ഇവിടെയില്ല. അവരുടെ സ്ഥാനത്ത് ഇപ്പോള്‍ പുതിയ ആളുകള്‍ ആണ്. അതില്‍ പ്രയാസപ്പെടേണ്ടതില്ല’ എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. സ്വന്തം സിനിമ കണ്ടെത്തണം എന്നായിരുന്നു എനിക്ക്.

Read more

അച്ഛന്‍ ചെയ്തിട്ടുള്ള സിനിമകളില്‍ നിന്നൊക്കെ വ്യത്യസ്തമായിരിക്കണം എന്റെ തിരഞ്ഞെടുപ്പുകളെന്ന് ഉണ്ടായിരുന്നു. ഇത്രകാലമുള്ള യാത്രയ്ക്കിടെ അതിന് സാധിച്ചിട്ടുണ്ടെന്ന് കരുതുന്നു എന്നാണ് ദുല്‍ഖര്‍ പറയുന്നത്. അതേസമയം, ബോളിവുഡ് ചിത്രം ഛുപ് ആണ് താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.