വാപ്പച്ചി വളരെ തിരക്കുള്ള മനുഷ്യന്‍, അതിനാല്‍ എന്റേത് ഒരു സ്ത്രീ കേന്ദ്രീകൃത കുടുംബമാണ്: ദുല്‍ഖര്‍

മൂന്ന് ഭാഷകളിലായി തുടരെ തുടരെ ഹിറ്റുകള്‍ നേടി പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തില്‍ ‘കുറുപ്പ്’, തെലുങ്കില്‍ ‘സീതാരാമം’, ഹിന്ദിയില്‍ ‘ഛുപ്’ എന്നീ ദുല്‍ഖര്‍ ചിത്രങ്ങളാണ് സൂപ്പര്‍ ഹിറ്റ് ആയി മാറിയത്. തന്റെ പിതാവ് മമ്മൂട്ടിയെയും വീട്ടുകാരെയും കുറിച്ച് ദുല്‍ഖര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

തന്റേത് ഒരു സ്ത്രീ കേന്ദ്രീകൃത കുടുംബമാണെന്നും മമ്മൂട്ടിയുടെ മകനായതില്‍ അഭിമാനിക്കുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു. മസാല എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം. ദുല്‍ഖര്‍ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഈ വാക്കുകള്‍ പങ്കുവച്ചിരിക്കുന്നത്.

ദുല്‍ഖറിന്റെ വാക്കുകള്‍:

ശക്തരായ സ്ത്രീകള്‍ക്ക് ചുറ്റുമാണ് ഞാന്‍ വളര്‍ന്നത്. വാപ്പച്ചി വളരെ തിരക്കുള്ള മനുഷ്യനായിരുന്നു, തിരക്കുള്ള നടനായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ എന്റെ അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് വളര്‍ന്നത്. എന്റെ ഭാര്യ അമാല്‍ വന്നപ്പോള്‍ കുടുംബം കൂടുതല്‍ വളര്‍ന്നു. എനിക്കിപ്പോള്‍ എന്റെ മകളുണ്ട്.

ലോക്ഡൗണ്‍ കാലത്ത് എന്റെ 90 വയസ്സുള്ള മുത്തശ്ശിയും ഞങ്ങളോടൊപ്പം താമസിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ എന്റേത് ഒരു സ്ത്രീ കേന്ദ്രീകൃത കുടുംബമാണ്. ഞാന്‍ എന്റെ വാപ്പച്ചിയുടെ മകനായതില്‍ അഭിമാനിക്കുകയാണ്. ‘അവന്റെ അച്ഛന്‍ ശരിക്കും അഭിമാനിക്കും’ എന്നൊക്കെ ആരെങ്കിലും എന്നെ കുറിച്ച് പറയുന്നത് കേട്ടാല്‍ വളരെയധികം സന്തോഷം തോന്നും.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം