ജയിലര്‍ കണ്ട ഒരു ശതമാനം പ്രേക്ഷകര്‍ എങ്കിലും കൊത്ത കാണാന്‍ വന്നാല്‍ ഞങ്ങള്‍ക്ക് വലിയ നേട്ടമാണ്: ദുല്‍ഖര്‍

തമിഴ്‌നാട്ടിലേത് എന്ന പോലെ കേരളത്തിലും ‘ജയിലര്‍’ തരംഗമാണ്. 40 കോടിയോളം രൂപയാണ് ചിത്രത്തിന് കേരളത്തില്‍ നിന്നും മാത്രം ലഭിച്ചിരിക്കുന്നത്. ജയിലറിന്റെ വിജയത്തെ കുറിച്ചും തന്റെ പുതിയ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യെ കുറിച്ചും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ചെന്നൈയില്‍ നടന്ന പ്രൊമോഷന്‍ പരിപാടിയിലാണ് നടന്‍ സംസാരിച്ചത്. ”യഥാര്‍ത്ഥ രാജാവ് ആരെന്ന് ജയിലര്‍ ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് തന്നെ നമുക്ക് കാട്ടി തന്നു. ജയിലറിലൂടെ അദ്ദേഹം എല്ലാവരെയും കീഴടക്കിയിരിക്കുകയാണ്.”

”തിയേറ്ററുകളെല്ലാം ഇപ്പോള്‍ രജനി സാറിന്റെ ചിത്രം കാണാനായി തിങ്ങിനിറഞ്ഞിരിക്കുന്നു. അതില്‍ ഒരു ശതമാനം പ്രേക്ഷകര്‍ കിംഗ് ഓഫ് കൊത്ത കാണാന്‍ വന്നാല്‍, അത് തന്നെ ഞങ്ങള്‍ക്ക് വലിയ നേട്ടമാണ്” എന്നാണ് ദുല്‍ഖര്‍ പറയുന്നത്. അതേസമയം, ദുല്‍ഖരിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലാണ് കിംഗ് ഓഫ് കൊത്ത ഒരുങ്ങുന്നത്.

അതേസമയം, ഓഗസ്റ്റ് 24ന് ആണ് കിംഗ് ഓഫ് കൊത്ത ആഗോളതലത്തില്‍ റിലീസ് ചെയ്യുന്നത്. ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ