വാപ്പച്ചിയുടെ ആ സിനിമയാണ് എനിക്ക് ഓര്‍മ്മ വന്നത്.. സെറ്റില്‍ ചിലര്‍ എന്നെ അര്‍ത്ഥം വച്ച് നോക്കും: ദുല്‍ഖര്‍ സല്‍മാന്‍

‘ലക്കി ഭാസ്‌കര്‍’ എന്ന ചിത്രത്തിന്റെ പേര് കേട്ടപ്പോള്‍ തനിക്ക് ആദ്യം ഓര്‍മ്മ വന്നത് വാപ്പച്ചിയുടെ സിനിമ ആണെന്ന് ദുല്‍ഖര്‍ സല്‍മാന്‍. തനിക്ക് ഇഷ്ടപ്പെട്ട സിനിമയായ ‘ഭാസ്‌കര്‍ ദി റാസ്‌കല്‍’ ആണ് ഓര്‍മ്മ വന്നത് എന്നാണ് ദുല്‍ഖര്‍ പറയുന്നത്. എന്നാല്‍ വെങ്കി എന്തൊക്കെയോ മനസില്‍ കണ്ടുകൊണ്ടാണ് ഈ ടൈറ്റില്‍ ഇട്ടതെന്നാണ് തോന്നുന്നതെന്നും ദുല്‍ഖര്‍ പറയുന്നുണ്ട്.

വെങ്കി ഈ സിനിമയുടെ കഥ പറഞ്ഞതിന് ശേഷമാണ് ടൈറ്റില്‍ വെളിപ്പെടുത്തിയത്. ലക്കി ഭാസ്‌കര്‍ എന്ന് കേട്ടപ്പോള്‍ എനിക്ക് ആദ്യം ഓര്‍മ വന്നത് വാപ്പച്ചിയുടെ ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്ന സിനിമയാണ്. ആ പേരിന് എന്തോ ഒരു പ്രത്യേകതയുള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്.

വാപ്പച്ചിയുടെ ഭാസ്‌കര്‍ ദി റാസ്‌കല്‍ എനിക്ക് ഇഷ്ടപ്പെട്ട സിനിമകളില്‍ ഒന്നാണ്. ആ പടത്തിലെ കോമഡികളും വാപ്പച്ചിയും നയന്‍താരയും തമ്മിലുള്ള കെമിസ്ട്രിയുമെല്ലാം വളരെ മനോഹരമാണ്. ഭാസ്‌കര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ നമ്മുടെ കുടുംബത്തില്‍ അങ്ങനെ ഒരാള്‍ ഉണ്ടെന്ന് തോന്നാറുണ്ട്.

വെങ്കി എന്തൊക്കെയോ മനസില്‍ കണ്ടുകൊണ്ടാണ് ഈ ടൈറ്റില്‍ ഇട്ടത് എന്നാണ് എനിക്ക് തോന്നുന്നത്. സെറ്റിലൊക്കെ ചില സമയം എന്നെ നോക്കി എന്തോ അര്‍ത്ഥം വെച്ച് ലക്കി ഭാസ്‌കര്‍ എന്ന് വിളിക്കാറുണ്ട്. എനിക്ക് അത് കേള്‍ക്കുമ്പോള്‍ ചിരി വരും എന്നാണ് ദുല്‍ഖര്‍ പറയുന്നത്.

അതേസമയം, ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമാണ് ലക്കി ഭാസ്‌കര്‍. സിതാര എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ സൂര്യദേവര നാഗ വംശിയും ഫോര്‍ച്യൂന്‍ ഫോര്‍ സിനിമാസിന്റെ ബാനറില്‍ സായ് സൗജന്യയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ശ്രീകര സ്റ്റുഡിയോസ് ആണ് അവതരിപ്പിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ