ചെറുപ്പത്തില്‍ പ്രണവിനൊപ്പം കളിച്ചിരുന്നു, പിന്നീട് സംസാരിച്ചിട്ടില്ല.. സുചി ആന്റി സിനിമ വരുമ്പോള്‍ വിളിക്കും: ദുല്‍ഖര്‍

പ്രണവ് മോഹന്‍ലാലിന്റെ സിനിമാ തിരഞ്ഞെടുപ്പുകളും ജീവിത രീതിയും തനിക്ക് ഇഷ്ടമാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ പ്രണവിനേക്കാള്‍ തനിക്ക് അടുപ്പം സുചിത്ര മോഹന്‍ലാലുമായാണ്. പ്രണവിന്റെ സിനിമകള്‍ വരുമ്പോള്‍ അത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാന്‍ പറഞ്ഞ് സുചി ആന്റി തന്നെ വിളിക്കാറുണ്ട് എന്നാണ് ദുല്‍ഖര്‍ പറയുന്നത്.

പ്രണവിനെ കുട്ടിക്കാലം മുതല്‍ അറിയാം പ്രണവ് എന്നേക്കാള്‍ ഇളയതാണ്. ചെറുപ്പത്തില്‍ ഒന്നിച്ചു കൂടുമ്പോള്‍ പ്രണവിനും ബന്ധുക്കളായ മറ്റ് കുട്ടികള്‍ക്കുമൊപ്പം വീഡിയോ ഗെയിമും മറ്റും കളിച്ചിട്ടിട്ടുണ്ട്. അതിന് ശേഷം ഞാന്‍ കോളേജ് വിദ്യാഭ്യാസത്തിനായി പോയി. പ്രണവും പഠനത്തിന്റെ തിരക്കിലായി.

മുതിര്‍ന്ന ശേഷം ഞങ്ങള്‍ ഒന്നിച്ചിരുന്ന് സംസാരിച്ചിട്ടില്ല. പക്ഷേ, പ്രണവിന്റെ ഒരു നല്ല സിനിമ വരുമ്പോഴോ പുതിയ സിനിമ റിലീസ് ചെയ്യുമ്പോഴോ വലിയ സന്തോഷമാണ്. പ്രണവിന്റെ സിനിമകള്‍ വരുമ്പോള്‍ സുചി ആന്റി എന്നോട് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാന്‍ പറയും.

ആന്റി സോഷ്യല്‍ മീഡിയയില്‍ ഇല്ല, ഞാന്‍ അത് സന്തോഷത്തോടെ ചെയ്യാമെന്ന് പറയും. മുതിര്‍ന്നവരെ പോലെ ഒരു സംഭാഷണം എനിക്കും പ്രണവിനും ഇടയില്‍ സംഭവിച്ചിട്ടില്ല എന്നത് കൗതുകകരമാണ്. ഞങ്ങളുടെ ജീവിതരീതികള്‍ വളരെ വ്യത്യസ്തമാണ്.

പ്രണവ് എപ്പോഴും യാത്രകളിലും മറ്റുമാണ്. സ്വന്തം ഇഷ്ടത്തിന് അനുസരിച്ചുള്ള പ്രണവിന്റെ ജീവിതം വളരെ ഇഷ്ടമാണ് എന്നാണ് ദുല്‍ഖര്‍ ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ലക്കി ഭാസ്‌കര്‍ ആണ് ദുല്‍ഖറിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍