സെല്‍ഫി എടുക്കുന്നതിനിടെ ഒരു ആന്റി പുറകില്‍ പിടിച്ച് ഞെരിച്ചു, കടുത്ത വേദനയായിരുന്നു..; തുറന്നു പറഞ്ഞ് ദുല്‍ഖര്‍

ആരാധകര്‍ വന്ന് അപ്രതീക്ഷിതമായി ചുംബിക്കുകയും സ്പര്‍ശിക്കുകയും ചെയ്യുമ്പോഴുള്ള മാനസികാവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍. സെല്‍ഫി എടുക്കാനെത്തിയ പ്രായമായ ഒരു സ്ത്രീ തന്റെ പുറകില്‍ പിടിച്ച് ഞെരിച്ചെന്നും എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നും ദുല്‍ഖര്‍ പറയുന്നത്.

”അത് എന്നെ വളരെ അധികം ബുദ്ധിമുട്ടിച്ചു. കടുത്ത വേദന അനുഭവിച്ചു. ഞാന്‍ സ്റ്റേജില്‍ ഒരുപാട് പേര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു. ആന്റി, ദയവായി ഇവിടെ വന്നു നില്‍ക്കൂ എന്ന് ഞാന്‍ അവരോട് പറഞ്ഞു. ഫോട്ടോ എടുക്കാനായി അടുത്ത് വന്ന് അപ്രതീക്ഷിതമായി കവിളില്‍ ചുംബിക്കുന്നവരുമുണ്ട്.”

”ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയുള്ള ഇത്തരം നീക്കങ്ങള്‍ ഞെട്ടിക്കാറുണ്ട്. നിരവധി പേര്‍ക്ക് ഫോട്ടോ എടുക്കുമ്പോള്‍ അവരുടെ കൈകള്‍ എവിടെയാണ് വെക്കേണ്ടതെന്ന് അറിയില്ല. ഇത്തരം സാഹചര്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കും” എന്നാണ് ദുല്‍ഖര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

യൂട്യൂബര്‍ രണ്‍വീര്‍ അലാബാദിയയുമായി നടത്തിയ ഒരു അഭിമുഖത്തിലാണ് ദുല്‍ഖര്‍ സംസാരിച്ചത്. അതേസമയം, ദുല്‍ഖറിന്റെ ആദ്യ വെബ് സീരീസായ ‘ഗണ്‍സ് & ഗുലാബ്‌സ്’ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് തുടരുകയാണ്. മികച്ച അഭിപ്രായങ്ങളാണ് സീരിസിന് ലഭിക്കുന്നത്.

Read more

മലയാള ചിത്രം ‘കിംഗ് ഓഫ് കൊത്ത’ ആണ് ഇനി ദുല്‍ഖറിന്റെതായി റിലീസിന് ഒരുങ്ങുന്നത്. ഓഗസ്റ്റ് 24ന് ചിത്രം തിയേറ്ററുകളിലെത്തും. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്നത്.