വാപ്പച്ചി അറിയാതെ 9-ാം വയസ്സില്‍ ഞാന്‍ ഡ്രൈവിംഗ് തുടങ്ങി, അറിഞ്ഞപ്പോഴുള്ള റിയാക്ഷന്‍ ഇതായിരുന്നു..: ദുല്‍ഖര്‍ സല്‍മാന്‍

മമ്മൂട്ടിക്കും ദുല്‍ഖറിനും കാറുകളോടുള്ള ക്രെയ്‌സ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. തന്റെ വാഹന കളക്ഷന്‍ പരിചയപ്പെടുത്തി വീഡിയോയുമായി ദുല്‍ഖര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഒമ്പതാം വയസിലെ താന്‍ ഡ്രൈവിംഗ് പഠിക്കാന്‍ തുടങ്ങിയിരുന്നു എന്നാണ് ദുല്‍ഖര്‍ പറയുന്നത്.

”എനിക്ക് 9 വയസും ഇത്തക്ക് 11 വയസുമായിരുന്നു പ്രായം. ഞങ്ങള്‍ക്ക് വളരെ പ്രായമുള്ളൊരു ഡ്രൈവര്‍ ഉണ്ടായിരുന്നു. വളരെ സ്വീറ്റായിരുന്നു അദ്ദേഹം. ഞങ്ങള്‍ അദ്ദേഹത്തോട് ‘ദയവായി ഞങ്ങളെ പഠിപ്പിക്കൂ’ എന്ന് യാചിച്ചു കൊണ്ടിരുന്നു. ഞങ്ങള്‍ക്ക് അന്നൊരു മാരുതി 800 ഉണ്ടായിരുന്നു.”

”അദ്ദേഹം ഞങ്ങള്‍ക്ക് ക്ലച്ച്, ഗിയര്‍, ബ്രേക്ക് പോലുള്ള കാര്യങ്ങളൊക്കെ മനസ്സിലാക്കി തന്നു. ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കാനുള്ള ഒരു അവസരം കണ്ടാല്‍ ഞാന്‍ ചാടി വീഴും. അത് വീട്ടില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്ന കാര്യത്തിലോ റിവേഴ്‌സ് എടുക്കുന്ന കാര്യത്തിലോ ആണെങ്കില്‍ പോലും.”

”കാറില്‍ ചാടി കയറി ഡ്രൈവ് ചെയ്യാന്‍ ഞാന്‍ എന്തെങ്കിലും ഒഴിവുകഴിവ് കണ്ടെത്തും. ഞാന്‍ ഇത് ചെയ്തതായി വാപ്പച്ചിക്ക് അറിയില്ലായിരുന്നു. അദ്ദേഹം ഇതിനെ കുറിച്ച് അറിഞ്ഞപ്പോള്‍ യഥാര്‍ത്ഥത്തില്‍ വളരെ ശാന്തനായിരുന്നു. ഞങ്ങള്‍ ഒരു ക്ലോസ്ഡ് പ്രോപ്പര്‍ട്ടിയില്‍ ആയിരിക്കുമ്പോള്‍ അദ്ദേഹം തന്റെ സുഹൃത്തുക്കളെ ഇതു കാണിക്കും.”

”കാര്‍ എടുക്കൂ എന്ന രീതിയിലാവും അത്. എന്ത്, അവന് കാര്‍ ഓടിക്കാനറിയുമോ എന്ന് അവര്‍ അത്ഭുതപ്പെടുമ്പോള്‍, അതെ, അവന് അതറിയാം എന്ന മട്ടില്‍ അദ്ദേഹം അതിനെ നേരിടും” എന്നാണ് ദുല്‍ഖര്‍ പറയുന്നത്. നെറ്റ്ഫ്‌ലിക്‌സ് സീരീസായ ‘ഗണ്‍സ് & ഗുലാബ്‌സി’ന്റെ പ്രമോഷനിടയിലാണ് ദുല്‍ഖര്‍ സംസാരിച്ചത്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ