എന്റെ ആരോഗ്യാവസ്ഥ മോശമായിരുന്നു, കരിയര്‍ സ്ലോ പേസിലാണ്.. പക്ഷെ വാപ്പച്ചി ഇപ്പോഴും ഫോമിലാണ്: ദുല്‍ഖര്‍ സല്‍മാന്‍

കഴിഞ്ഞ രണ്ട് വര്‍ഷമായി തനിക്ക് അധികം സിനിമകള്‍ ഏറ്റെടുക്കാന്‍ കഴിയാതിരുന്നതിനെ കുറിച്ച് സംസാരിച്ച് ദുല്‍ഖര്‍ സല്‍മാന്‍. തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് ദുല്‍ഖര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കോളിവുഡിലും ടോളിവുഡിലും അടക്കമുള്ള ഇന്‍ഡസ്ട്രികള്‍ സജീവമാണെങ്കിലും മോളിവുഡില്‍ നിന്നും താന്‍ പിന്നോട്ട് പോയെന്നും ദുല്‍ഖര്‍ സമ്മതിക്കുന്നുണ്ട്.

കരിയറിന്റെ 13-ാം വര്‍ഷത്തില്‍ ഞാന്‍ ഇതുവരെ 45 സിനിമകള്‍ ചെയ്തിട്ടുണ്ട്. പക്ഷെ എനിക്കൊപ്പമുള്ള അഭിനേതാക്കളുമായി വച്ച് നോക്കുമ്പോള്‍ അത് വളരെ കുറവാണ്. 400 സിനിമകള്‍ പൂര്‍ത്തിയാക്കിയ വാപ്പച്ചി ഇപ്പോഴും ആവശത്തോടെയാണ് അഭിനയിക്കുന്നത്. വീട്ടില്‍ ഇരിക്കുമ്പോള്‍ പോലും സിനിമയെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചുമാണ് വാപ്പച്ചിയുടെ ചിന്ത.

ഒരു വെറുതെ വിരലുകള്‍ പൊട്ടിച്ചു കൊണ്ടിരിക്കവെ അദ്ദേഹം എനിക്ക് കിട്ടി എന്ന് പറഞ്ഞു. എന്താണെന്ന് ചോദിച്ചപ്പോള്‍, എന്റെ കഥാപാത്രം കിട്ടി എന്നാണ് അദ്ദേഹം പറഞ്ഞത്. കുറച്ച് ആഴ്ചകള്‍ക്ക് ശേഷം തുടങ്ങാനിരിക്കുന്ന സിനിമയെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. അതാണ് വാപ്പച്ചിയുടെ ഡെഡിക്കേഷന്‍.

എന്നാല്‍ രണ്ട് വര്‍ഷമായി എന്റെ കരിയര്‍ സ്ലോ പേസിലാണ്. കഴിഞ്ഞ വര്‍ഷം ഞാനൊരു സിനിമ മാത്രമേ ചെയ്തിട്ടുള്ളു. മറ്റൊന്നും വര്‍ക്ക് ആയില്ല. ആരോഗ്യം മോശമായിരുന്നു എന്നാണ് ദുല്‍ഖര്‍ പറയുന്നത്. അതേസമയം, മണിരത്‌നം-കമല്‍ ഹാസന്‍ കോമ്പോയില്‍ ഒരുങ്ങുന്ന തഗ് ലൈഫ് എന്ന ചിത്രം പോലും ദുല്‍ഖര്‍ ഉപേക്ഷിച്ചിരുന്നു.

Latest Stories

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി