ഒരു ക്യൂ തെറ്റിക്കാന്‍ പോലും ഞാന്‍ വാപ്പയുടെ പേര് ഉപയോഗിച്ചിട്ടില്ല, എങ്കിലും നമ്മളെ സഹായിക്കാന്‍ ആളുകളുണ്ടാകും: ദുല്‍ഖര്‍

‘കിംഗ് ഓഫ് കൊത്ത’ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഇതിനിടെ ദുല്‍ഖര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്. ഒരു ക്യൂ കട്ട് ചെയ്യാന്‍ പോലും പിതാവിന്റെ പേര് ഉപയോഗിക്കാത്ത വ്യക്തിയാണ് താനെന്ന് മുമ്പ് ദുല്‍ഖര്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് ദുല്‍ഖര്‍ മറുപടി പറഞ്ഞത്.

”എന്റെ അച്ഛനായാലും ഗോകുലിന്റെ അച്ഛനായാലുമൊക്കെ വലിയ പ്രതിഭകളും സക്‌സസ്ഫുള്‍ ഫാദേഴ്‌സുമൊക്കെ ആണ്. ജനുവിനായി ലൈഫില്‍ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആരും ഈ പറയുന്ന രീതിയില്‍ എന്റെ അച്ഛന്‍ ആരാണെന്ന് അറിയുമോന്ന് ചോദിക്കുകയേ ഇല്ല.”

”അല്ലെങ്കില്‍ അച്ഛന്റെ കെയര്‍ ഓഫില്‍ എന്തെങ്കിലും ചെയ്യുമെന്നോ തോന്നുന്നില്ല. എനിക്കത് പറ്റില്ല. ഇപ്പോഴും എയര്‍പോര്‍ട്ടിലൊക്കെ പോകുമ്പോള്‍ നമ്മളെ സഹായിക്കാന്‍ ആള്‍ക്കാര്‍ ഉണ്ടാകും. ഒരു ക്യൂ തെറ്റിക്കാന്‍ പോലും ഞാന്‍ വാപ്പയുടെ പേര് ഉപയോഗിച്ചിട്ടില്ല.”

”ഭയങ്കര ബുദ്ധിമുട്ടായ കാര്യമാണ് അതൊക്കെ. ഇപ്പോഴും എനിക്കൊരു ക്യൂ കട്ട് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ഞാന്‍ അവിടെ നിന്നതിന്റെ പേരില്‍ ക്രൗഡ് ഉണ്ടായി ബുദ്ധിമുട്ട് വരിയാണെങ്കില്‍ മാത്രമെ അതിനെ കുറിച്ച് ചിന്തിക്കുക പോലും ഉള്ളൂ. എന്റെ അച്ഛന്റെ മകനായി ജനിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്.”

”അതൊരു റാന്‍ഡം ജനറ്റിക് ലോട്ടറി മാത്രമാണ്. അതുകൊണ്ട് ഞാന്‍ സ്‌പെഷ്യല്‍ ആണെന്നോ ഇതൊക്കെ അര്‍ഹിക്കുന്നു എന്നോ അര്‍ത്ഥമില്ല” എന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്. അതേസമയം, കിംഗ് ഓഫ് കൊത്തയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം