എടാ നീ അത്രക്കൊന്നും ആയിട്ടില്ല എന്ന് പറയുന്നത് കേള്‍ക്കേണ്ടി വരും.. മലയാളത്തില്‍ പഞ്ച് ഡയലോഗ് പറയാന്‍ അവകാശമില്ല: ദുല്‍ഖര്‍

മലയാള സിനിമയില്‍ പഞ്ച് ഡയലോഗുകള്‍ പറയാന്‍ അവകാശമുള്ളത് സൂപ്പര്‍ സ്റ്റാറുകള്‍ക്ക് മാത്രമാണെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. മറ്റ് ഭാഷകളെ അപേക്ഷിച്ച് മലയാള സിനിമകളില്‍ പഞ്ച് ഡയലോഗുകള്‍ കുറവാണ്. താനൊക്കെ അത്തരത്തിലുള്ള ഡയലോഗുകള്‍ പറയാന്‍ ഇനിയും കുറച്ച് കാലം കൂടി എടുക്കും എന്നാണ് ദുല്‍ഖര്‍ പറയുന്നത്.

നമ്മുടെ മലയാള സിനിമകളില്‍ പഞ്ച് ഡയലോകുകള്‍ കുറവാണ്. നമ്മള്‍ പഞ്ച് ഡയലോഗുകള്‍ പറയാനുള്ള അര്‍ഹതയും അതിന്റെ റൈറ്റ് കൊടുത്തിരിക്കുന്നതെല്ലാം വലിയ സൂപ്പര്‍സ്റ്റാറുകള്‍ക്ക് മാത്രമാണ്. അപ്പോള്‍ നമ്മളൊക്കെ അത് പറഞ്ഞു തുടങ്ങിയാല്‍ എടാ നീ അതിന് അത്രക്കൊന്നും ആയിട്ടില്ല എന്ന് പറയുന്നത് കേള്‍ക്കേണ്ടി വരും.

ഞാനൊക്കെ അത് പിടിച്ചാല്‍ ചിലപ്പോള്‍ അങ്ങനെ ആയിക്കൊള്ളണം എന്നുമില്ല. അത്തരത്തിലുള്ള ഡയലോഗുകളെല്ലാം പറയാന്‍ ഇനിയും കുറച്ച് കാലം കൂടി എടുക്കുമായിരിക്കും എന്നാണ് ദുല്‍ഖര്‍ രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ദുല്‍ഖറിന്റെ പുതിയ ചിത്രം ലക്കി ഭാസ്‌കര്‍ ഒക്ടോബര്‍ 31ന് തിയേറ്ററുകളിലെത്തും.

മീനാക്ഷി ചൗധരി ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ സംഗീത സംവിധായകന്‍ ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്‌കറിന് സംഗീതം പകരുന്നത്. 100 കോടി ബജറ്റിലൊരുങ്ങുന്ന ‘ലക്കി ഭാസ്‌കര്‍’ 1980-1990 കാലഘട്ടത്തെ കഥയാണ് പറയുന്നത്.

Latest Stories

വാടക കെട്ടിടങ്ങള്‍ തേടി ബെവ്‌കോ; പുതുതായി തുറക്കാന്‍ പദ്ധതിയിടുന്നത് 227 ഔട്ട്‌ലെറ്റുകള്‍

ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകർ അവരാണ്; കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പ്രശംസിച്ചു താരം പറഞ്ഞത് വൈറൽ ആവുന്നു

വിമാനത്തിന് വ്യാജ ബോംബ് ഭീഷണി സന്ദേശം; പാലക്കാട് സ്വദേശി അറസ്റ്റില്‍

'മതചിഹ്നം ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചു'; തൃശൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജിയിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്

വളരുന്ന ഇന്ത്യൻ ഫുട്ബോൾ; ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് (AIFF) ഗ്രാസ്റൂട്ട് ഫുട്ബോൾ ബഹുമതി

സ്ത്രീകള്‍ ഉച്ചത്തില്‍ ഖുറാന്‍ പാരായണം ചെയ്യരുത്; പുതിയ നിയമവുമായി താലിബാന്‍

'ചെറിയൊരു തെറ്റിദ്ധാരണ മാത്രം'; മഹാ വികാസ് അഘാടിയിൽ തർക്കങ്ങളൊന്നുമില്ലായിരുന്നെന്ന് രമേശ് ചെന്നിത്തല

വിഡി സതീശന്‍ കോണ്‍ഗ്രസിന്റെ ശവകല്ലറ പണിയുന്നു; എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് വെള്ളാപ്പള്ളി നടേശന്‍

എന്റെ ഭാരം കൂടിയതിന് പിന്നില്‍ ചില പച്ചക്കറികള്‍, ഇപ്പോള്‍ ഞാന്‍ വ്യായാമം ചെയ്യാറില്ല.. വണ്ണം കുറച്ചത് ഇങ്ങനെ: വിദ്യ ബാലന്‍

സരിന്റെ ചിഹ്‌നം സ്റ്റെതസ്കോപ്പ്; ഓട്ടോറിക്ഷ ചിഹ്‌നം സ്വന്തമാക്കി ഡിഎംകെ സ്ഥാനാർത്ഥി