ദുല്‍ഖര്‍ സല്‍മാന്‍ സൗത്ത് ഇന്ത്യയുടെ ഷാരൂഖ് ഖാന്‍: ഗോകുല്‍ സുരേഷ്

ദുല്‍ഖര്‍ സല്‍മാന്‍ സൗത്ത് ഇന്ത്യയുടെ ഷാരൂഖ് ഖാനാണെന്ന് നടന്‍ ഗോകുല്‍ സുരേഷ്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ഗോകുല്‍ ഇക്കാര്യം പറഞ്ഞത്. വളരെ ഗ്രൗണ്ടിംഗ് ഉള്ള വ്യക്തിയാണ് ദുല്‍ഖറെന്നും അത് അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ക്രെഡിറ്റാണെന്നും ഗോകുല്‍ പറഞ്ഞു.

ഡി.ക്യു എങ്ങനെ അത്ര സ്വീറ്റ് ഹാര്‍ട്ട് ആകുന്നതെന്ന് നമുക്ക് സംശയം തോന്നും. കേരളത്തിന്റെ എസ്ആര്‍കെ എന്നാണ് ഞാന്‍ ഡി.ക്യുവിനെ ടാഗ് ചെയ്യാറ്. അല്ലെങ്കില്‍ സൗത്ത് ഇന്ത്യയുടെ എസ്ആര്‍കെയാണ് ഡി.ക്യു എന്ന് ഞാന്‍ പറയും. ഏകദേശം ആ ഒരു ഓറയൊക്കെ എനിക്ക് തോന്നാറുണ്ട്.

ഇത്രയും ഗ്രൗണ്ടിംഗ് ഉള്ള വ്യക്തി. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ക്രെഡിറ്റ് ആണത്. വലിയൊരു ആളുടെ അടുത്താണ് നമ്മള്‍ നില്‍ക്കുന്നതെന്ന് തോന്നിപ്പിക്കാത്ത രീതിയില്‍ വളരെ കണ്‍ഫെര്‍ട്ടബിള്‍ ആക്കും. കൊത്തയുടെ നിര്‍മാതാവ് കൂടിയാണല്ലോ അദ്ദേഹം.

സിനിമയുമായി ബന്ധപ്പെട്ട ആര്‍ക്കും ഒരു നെഗറ്റീവ് എക്‌സ്പീരിയന്‍സ് ഉണ്ടാകരുതെന്ന നിര്‍ബന്ധമുണ്ട്. എല്ലാവരെയും ഒരുപോലെയാണ് ട്രീറ്റ് ചെയ്യുന്നത്. ഇതുവരെ വര്‍ക്ക് ചെയ്ത സെറ്റുകളില്‍ നിന്നും എനിക്കൊരു സൂപ്പര്‍ സ്റ്റാര്‍ ട്രീറ്റ്‌മെന്റ് കിട്ടിയത് കൊത്തയിലാണ്- ഗോകുല്‍ സുരേഷ് പറഞ്ഞു.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍