ഇന്നാണെങ്കില്‍ ഞാന്‍ ഈ കഥാപാത്രത്തെ അങ്ങനെ ചെയ്തേക്കില്ല എന്ന് വാപ്പച്ചി പറയും: ദുല്‍ഖര്‍

താന്‍ അഭിനയിച്ച സിനിമകള്‍ വീണ്ടും കാണാറില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍. എന്നാല്‍ വാപ്പച്ചി അങ്ങനെയല്ല, ഇടയ്ക്ക് 80കളില്‍ അഭിനയിച്ച സിനിമകള്‍ എടുത്ത് കാണാറുണ്ട് എന്നാണ് ദുല്‍ഖര്‍ പറയുന്നത്. ‘കിംഗ് ഓഫ് കൊത്ത’യുടെ പ്രമോഷന്റെ ഭാഗമായി മുംബൈയിലാണ് ദുല്‍ഖര്‍ സംസാരിച്ചത്.

”എന്റെ സിനിമകള്‍ വീണ്ടും കാണാന്‍ ആഗ്രഹിക്കാറില്ല. ഒട്ടുമിക്ക അഭിനേതാക്കളും അങ്ങനെയാണെന്നാണ് തോന്നുന്നത്. കുറച്ചു കൂടി നന്നായി ചെയ്യാമായിരുന്നല്ലോ, വ്യത്യസ്തമാക്കാമായിരുന്നല്ലോ എന്നൊക്കെ തോന്നും. ഷൂട്ടിന്റെ സമയത്ത് ചിലപ്പോള്‍ ഡയറക്ടേഴ്സ് നിര്‍ദേശങ്ങള്‍ നല്‍കും.”

”ഞങ്ങള്‍ ചില ഇമ്പ്രൊവൈസേഷന്‍സ് ചെയ്യും. അത് കഴിഞ്ഞ് തിരികെ എത്തുമ്പോഴായിരിക്കും ഇത് ഇങ്ങനെ ചെയ്യാമായിരുന്നല്ലോ എന്ന ചിന്ത വരുന്നത്. സ്വന്തം സിനിമ കാണുന്നത് വാപ്പച്ചി ഇഷ്ടപ്പെടുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. പക്ഷേ യൂട്യൂബില്‍ 80കളിലെ അദ്ദേഹത്തിന്റെ സിനിമകള്‍ ഇരുന്ന് കാണുന്നത് കണ്ടിട്ടുണ്ട്.”

”ചിലപ്പോള്‍ ഞാന്‍ റൂമിലേക്ക് കേറി ചെല്ലുമ്പോള്‍ പഴയ സിനിമകള്‍ കാണുന്നുണ്ടാവും. അന്നത്തെ ഓര്‍മകളൊക്കെ അയവിറക്കുന്നതാവാം. ഇന്നാണെങ്കില്‍ ഞാന്‍ ഈ കഥാപാത്രത്തെ അങ്ങനെ ചെയ്തേക്കില്ല എന്ന് വാപ്പച്ചി പറയും. അങ്ങനെ ചെയ്യുന്നത് നല്ല കാര്യമാണ്. എനിക്കും അതുപോലെ എന്റെ സിനിമകള്‍ കാണണം” എന്നാണ് ദുല്‍ഖര്‍ പറയുന്നത്.

അതേസമയം, ഓഗസ്റ്റ് 24ന് ആണ് കിംഗ് ഓഫ് കൊത്ത റിലീസ് ചെയ്യുന്നത്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായിക. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയ്‌ലറും ഗാനങ്ങളുമെല്ലാം ശ്രദ്ധ നേടിയിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ