ചര്‍ച്ചകള്‍ നടക്കുന്നുണ്ട്; ദുല്‍ഖര്‍ ഇനി കന്നഡ സിനിമയിലേക്ക്

ദുല്‍ഖര്‍ സല്‍മാന്‍ ഇനി കന്നഡ സിനിമയിലേക്ക്. കന്നഡ സിനിമയില്‍ അഭിനയിക്കാനുള്ള താല്‍പര്യമാണ് ദുല്‍ഖര്‍ വ്യക്തമാക്കിയിരിക്കുന്നത്. ട്വിറ്ററില്‍ ഒരു ആരാധകന്റെ ചോദ്യത്തോടാണ് ദുല്‍ഖര്‍ പ്രതികരിച്ചത്. കന്നഡയിലെ സംവിധായകരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് താരം പറയുന്നത്.

ട്വിറ്ററില്‍ നടന്ന ചോദ്യോത്തര വേളയിലാണ് ഒരാരാധകന്റെ ചോദ്യത്തിനാണ് നടന്‍ മറുപടി നല്‍കിയത്. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഒക്കെ ദുല്‍ഖര്‍ അഭിനയിച്ചിട്ടുണ്ട്. കന്നഡയില്‍ സിനിമ ചെയ്യാന്‍ എന്തെങ്കിലും പ്ലാന്‍ ഉണ്ടോ എന്നായിരുന്നു ആരാധകന്റെ ചോദ്യം.

”എനിക്ക് വളരെയധികം ആഗ്രഹമുണ്ട്. കന്നഡ സിനിമാ വ്യവസായം നിര്‍മ്മിക്കുന്ന എല്ലാ മികച്ച സിനിമകളെയും ഞാന്‍ ഇഷ്ടപ്പെടുന്നു. ഞാന്‍ കണ്ട അഭിനേതാക്കളുമായും സംവിധായകരുമായും ഏറ്റവും മികച്ച ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്” എന്നാണ് ദുല്‍ഖര്‍ മറുപടിയായി കുറിച്ചിരിക്കുന്നത്.

അതേസമയം, ദക്ഷിണേന്ത്യന്‍ സിനിമകളിലും ബോളിവുഡിലും ഒരു പോലെ സജീവമാണ് ദുല്‍ഖര്‍. മലയാളത്തില്‍ ‘കുറുപ്പ്’, തെലുങ്കില്‍ ‘സീതാരാമം’, ബോളിവുഡില്‍ ‘ഛുപ്’ എന്നീ ഹിറ്റ് സിനിമകള്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി ദുല്‍ഖര്‍ ചെയ്തിട്ടുണ്ട്. ‘കിംഗ് ഓഫ് കൊത്ത’ എന്ന ചിത്രമാണ് ഇനി ദുല്‍ഖറിന്റെതായി വരാനിരിക്കുന്നത്.

സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ഗോകുല്‍ സുരേഷ്, ഐശ്വര്യ ലക്ഷ്മി, ഷഹീര്‍ കല്ലറക്കല്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് സംഗീതം.

Latest Stories

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം