ബിലാലിൽ അച്ഛനോപ്പം മകനുമുണ്ടോ? അവതാരകന്റെ ചോദ്യത്തിന് മറുപടിയുമായി ദുൽഖർ സൽമാൻ

മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി അമൽ നീരദ് ഒരുക്കിയ ചിത്രമാണ് ബി​ഗ് ബി. ചിത്രം വൻ വിജയമായതിന് പിന്നാലെ ബിലാൽ എന്ന പേരിൽ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം അണിയറയിൽ ഒരുങ്ങുകയാണ്. ദുൽഖറിന്റെ ഏറ്റവും പുതിയ ചിത്രമായ സീതാ രാമത്തിന്റെ പ്രെമോഷന്റെ ഭാ​ഗമായി നടത്തിയ അഭിമുഖത്തിനിടെയാണ് അവതാരകൻ ബിലാലിൽ അച്ഛനോപ്പം മകനുമുണ്ടോ എന്ന  ചോദ്യം ചോദിച്ചത്.

ബിലാൽ തന്നെയുള്ളോ എന്ന് എനിക്കറിയില്ല എന്നാണ് ദുൽഖർ മറുപടി നൽകിയത്.  അവർ രണ്ടുപേരും തമ്മിലുള്ള കാര്യങ്ങളാണ് അതെല്ലാം. ബിലാലില്‍ അഭിനയിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നും ഒരു റോൾ കിട്ടിയ കൊള്ളാം എന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അബു ജോൺ കുരിശിങ്കലായി താൻ പൊളിച്ചെനേ എന്നും അദ്ദേഹം പറഞ്ഞു.

ബിലാലില്‍ എവിടെയെങ്കിലും പിടിച്ചുകയറാന്‍ താന്‍ നോക്കുമെന്നും ദുല്‍ഖര്‍ പറഞ്ഞു. തനിക്ക് അല്ലെങ്കില്‍ ഫഹദ് ഫാസിലിന് ബിലാലില്‍ അഭിനയിക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ എന്നും ദുല്‍ഖര്‍ കൂട്ടിച്ചേർത്തു. അമല്‍ നീരദ് പ്രൊഡക്ഷന്‍സിനൊപ്പം ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസും ചേര്‍ന്നാണ് ബിലാല്‍ നിര്‍മിക്കുന്നത്.

2023 റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തുക. തുര്‍ക്കി, പോളണ്ട്, കൊല്‍ക്കത്ത, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി എന്നീ സ്ഥലങ്ങളാണ് ബിലാലിന്റെ പ്രധാന ലൊക്കേഷനുകൾ.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം