ലിപ്പ്‌ലോക്ക് മാത്രമല്ല സംഘട്ടനരംഗങ്ങളുമുണ്ട്, അതൊന്നും ആരും പറയുന്നില്ല: ദുര്‍ഗ കൃഷ്ണ

ഉടല്‍, കുടുക്ക് എന്നീ സിനിമകളിലെ ചില രംഗങ്ങളുടെ പേരില്‍ നടി ദുര്‍ഗ കൃഷ്ണയ്‌ക്കെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് സോഷ്യല്‍മീഡിയയില്‍ നടക്കുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി. മനോരമയുമായുള്ള അഭിമുഖത്തില്‍ അവര്‍ ഇക്കാര്യത്തെക്കുറിച്ച് പറയുന്നതിങ്ങനെ.

ദുര്‍ഗ്ഗയുടെ വാക്കുകള്‍

എന്റെ സ്വപ്നമാണ് മണിരത്‌നം സാറിന്റെ ഒരു ചിത്രം. ഒരു ലിപ്പ്ലോക്ക് ഉള്ളതിന്റെ പേരില്‍ എന്നെങ്കിലും എനിക്ക് അത്തരമൊരു അവസരം വന്നാല്‍ ഞാനത് ഉപേക്ഷിക്കേണ്ട ആവശ്യമുണ്ടോ? ലിപ്പ്ലോക്ക് മാത്രമല്ല കുടുക്ക് എന്ന ചിത്രത്തില്‍ ഞാന്‍ ചെയ്തിട്ടുള്ളത് സംഘട്ടനരംഗങ്ങളുമുണ്ട്. അതൊന്നും ആരും പറയില്ല.

എന്റെ അഭിനയം മോശമാണെങ്കില്‍ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ വിമര്‍ശനങ്ങള്‍ പലപ്പോഴും എന്റെ കുടുംബാംഗങ്ങള്‍ക്ക് നേരെയാണ്. വിവാഹം കഴിഞ്ഞതുകൊണ്ട് ഭര്‍ത്താവ് കയറൂരി വിട്ടിരിക്കുകയാണോ? എന്നെ വിറ്റ് ജീവിക്കുകയാണോ? തുടങ്ങി മോശമായ കമന്റുകളാണ് വരുന്നത്.

എന്റെയൊപ്പം എല്ലാ പിന്തുണയുമായി ഭര്‍ത്താവ് ഒപ്പമുണ്ട്. പക്ഷെ ഈ വിമര്‍ശനം കാരണം ഏതെങ്കിലും ഒരു പോയിന്റില്‍ ഞാന്‍ അഭിനയിക്കേണ്ട എന്ന് അദ്ദേഹം പറഞ്ഞാല്‍ എന്റെ സ്വപ്നം അതോടെ ഇല്ലാതെയാകും. ഈ പ്രതിസന്ധിനേരിടുന്ന ഒരുപാട് അഭിനേത്രികളുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം