നീയൊക്കെ പറയുന്നിടത്ത് ആടാനും തുള്ളാനും നിര്‍ത്താനും ഞങ്ങള്‍ക്ക് മനസ്സില്ല .. ആരെടാ നീയൊക്കെ ? പോടാ അവിടുന്ന്: ദുര്‍ഗയുടെ വിമര്‍ശകര്‍ക്ക് മറുപടിയുമായി ബിലഹരി

ദുര്‍ഗ കൃഷ്ണ പ്രധാനവേഷത്തിലെത്തിയ കുടുക്ക് 2025 എന്ന ചിത്രത്തിലെ ചുംബന രംഗം സൈബര്‍ അറ്റാക്ക് നേരിടുകയാണ്. സൈബര്‍ അറ്റാക്ക് നടത്തുന്നവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ബിലഹരി.

ഫെയ്‌സ്ബുക്ക് കുറിപ്പ്

ആദ്യമേ പറയാം ഇതൊരു വിവാദ പ്രൊമോഷനായി കണ്ടന്റ് ഉണ്ടാക്കലോ മാങ്ങാത്തൊലിയോ ഒന്നും അല്ല ഞങ്ങളുടെ അഭിനേത്രി ദുര്‍ഗ കൃഷ്ണയുമായി അല്പം മുമ്പ് സംസാരിച്ചപ്പോള്‍ ഉണ്ടായ being ashamed എന്ന ഉള്ളിലെ വ്രണപ്പാട് കൊണ്ട് പറയുന്നതാണ് .. കാരണം താഴെയുള്ള കമന്റ്‌സ് പറയും ..

ഒരു കൊല്ലം മുമ്പേ ഞങ്ങളുടെ സിനിമയില്‍ ചെയ്ത ചുംബന രംഗത്തിന്റെ പേരില്‍ ആ പെണ്‍കുട്ടി ഇപ്പോഴും വേട്ടയാടപ്പെടുകയാണ് . ഉടല്‍ കൂടി ഇറങ്ങിയപ്പോള്‍ ചാപ്പയടിക്ക് ശക്തി കൂടി . എത്ര മനുഷ്യര്‍ പ്രതികരിച്ചാലും ഇത്തരം അഴുകിയ പുളിച്ചു തികട്ടലുകള്‍ തുടരുമെന്നറിയാം , പക്ഷെ ഇത് പറയുന്നത് atleast ഞങ്ങളുടെ സഹപ്രവര്‍ത്തകയുടെ കൂടെ നിക്കുകയെങ്കിലും ചെയ്തു എന്ന മനസ്സമാധാനത്തിനു വേണ്ടിയാണ് .

ഇത്രയധികം സൈബര്‍ പോലീസിംഗ് ശക്തമാവുമ്പോഴും ഒരു ഭയമില്ലാതെ ഇങ്ങനെ ഓണ്‍ലൈന്‍ തെരുവുകളില്‍ മുണ്ടുരിഞ്ഞു കാണിച്ചു കൊണ്ട് നിന്റെ ഭര്‍ത്താവിന് നിന്നെ വിറ്റ് ജീവിക്കേണ്ടതല്ലേ എന്നൊക്കെ പറയാന്‍ ഇവനൊക്കെ ആരാണ് സത്യത്തില്‍ ..

ഈ അഭിനയിക്കുന്നവര്‍ ഒക്കെ റോബോട്ടുകള്‍ അല്ല . ഒരു സെറ്റില്‍ നിന്ന് മറ്റൊരു സെറ്റില്‍ നൂറായിരം മനസികാവസ്ഥയോടെ ഒരു കൂട്ടം മനുഷ്യര്‍ക്ക് മുമ്പിലാണ് രാവെന്നോ പകലെന്നോ ഇല്ലാതെ ഏതു സീനും അഭിനയിക്കുന്നത് .. ആ സമയം കുടുംബത്തിനെ തെറി വിളിച്ച് , ഭര്‍ത്താവിന്റെ നാണത്തിനു വിലയിട്ട് , ആ പെണ്‍കുട്ടിയുടെ അഭിനയ ജീവിതം പറഞ്ഞു പറഞ്ഞു അവസാനിപ്പിക്കാന്‍ ശ്രമിച്ചൊടുവില്‍ ശുക്ലം കളയുന്ന പോല്‍ സുഖം കിട്ടുന്ന ഈ വക ടീമുകളോട് പച്ച മലയാളത്തില്‍ പറയാന്‍ കഴിയുന്നത് ‘നിന്റെയൊക്കെ ചിലവില്‍ അല്ലെടാ ഞങ്ങളൊക്കെ ജീവിക്കുന്നത് , എന്റെ സ്വകാര്യതയില്‍ എന്റെ അമ്മയ്‌ക്കോ , ഭാര്യക്കോ , ഭര്‍ത്താവിനോ , അച്ഛനോ , കുഞ്ഞിനോ ആര്‍ക്കും സ്പേസ് ഇല്ല , അതെന്റെ മാത്രമിടമാണ് .. അവിടെ പ്രസക്തം എന്റെ / ആ നടിയുടെ തീരുമാനങ്ങള്‍ ആണ് .. നീയൊക്കെ പറയുന്നിടത്ത് ആടാനും തുള്ളാനും നിര്‍ത്താനും ഞങ്ങള്‍ക്ക് മനസ്സില്ല .. ആരെടാ നീയൊക്കെ ? പോടാ അവിടുന്ന് ‘ .. ആ തല്ക്കാലം ഇത്രേ ഒള്ളൂ .. ഇതിനെ സിനിമ ആയി കൂട്ടിക്കെട്ടണ്ട , അങ്ങനെ ഒരു പ്രമോഷനും ഷെയറും ഈ പോസ്റ്റിനു ആവശ്യമില്ല .. കാര്യം മാത്രമാണ് പ്രസക്തം

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ