അശ്ലീല കമന്റിട്ടയാള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി നടി ദുര്‍ഗ്ഗ കൃഷ്ണ. കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ താരം ഒരു വീഡിയോ പങ്കുവെച്ചിരുന്നു. അമ്മയ്ക്ക് മൂക്കുത്തി ഇട്ടു കൊടുക്കുന്ന വീഡിയോ ആയിരുന്നു താരം പങ്കുവെച്ചത്. ഇതിന് താഴെ മോശം കമന്റ് ഇട്ടയാള്‍ക്ക് കുറിയ്ക്ക് കൊള്ളുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.
നടിയുടെ അമ്മയെ ആണ് ഇയാള്‍ അശ്ലീല വാക്കുകള്‍ കൊണ്ട് അഭിസംബോധന ചെയ്തത്. ‘ആരുടെയോ കോണ്ടം ലീക്ക് ആയി ഉണ്ടായ പ്രതിഭാസം. നിനക്ക് ഈ തൊട്ടിത്തരം തോന്നിയതില്‍ വലിയ അത്ഭുതം ഒന്നുമില്ല.
ഇനി കമന്റ് ഇടാന്‍ അത്ര മുട്ടിനില്‍ക്കുകയാണെങ്കില്‍, നിന്റെ എവിടെയെങ്കിലും ഒക്കെ കുറച്ച് ഉറപ്പ് ഉണ്ടെങ്കില്‍, ഒറിജിനല്‍ അക്കൗണ്ട് ആയി വാ’ എന്നായിരുന്നു താരം പ്രതികരിച്ചത്. ആദ്യം നടിയുടെ കമന്റ് സ്‌ക്രീന്‍ഷോട്ട് മാത്രമായിരുന്നു പ്രചരിച്ചിരുന്നത്. നിരവധി ആളുകള്‍ ആയിരുന്നു നടിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്.
പിന്നീടാണ് മോശം കമന്റും പ്രചരിക്കാന്‍ തുടങ്ങിയത്. അത്രയും മോശമായ രീതിയില്‍ ആണ് ഇയാള്‍ നടിയുടെ അമ്മയെ അഭിസംബോധന ചെയ്തത്. അതുകൊണ്ടുതന്നെ നടിയുടെ പ്രതികരണത്തില്‍ ഒരു പ്രശ്നവും ഇല്ലെന്നാണ് ആരാധകരുടെ അഭിപ്രായം.