'ഷൂട്ടിംഗിനിടെ പകുതി സമയവും ഇരുവരും കാരവാനില്‍, സിനിമ പെട്ടെന്ന് തീര്‍ത്തില്ല, ചെലവ് ഇരട്ടിയായി'

ധനുഷ്-നയന്‍താര പ്രശ്‌നം സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇപ്പോഴിതാ ഈ വിഷയത്തില്‍ നയന്‍താരയെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് തമിഴകത്തെ ഫിലിം ജേര്‍ണലിസ്റ്റും മുന്‍ ഫിലിം മേക്കറുമായ അന്തനന്‍. ധനുഷിന്റെ സ്വഭാവം നയന്‍താര പറഞ്ഞത് പോലെയാണെങ്കിലും ഈ വിഷയത്തില്‍ ധനുഷിന്റെ ഭാഗത്താണ് ന്യായമെന്ന് അദ്ദേഹം പറഞ്ഞു.

‘ഇത് പണത്തിന്റെ വിഷയമല്ല. ഈഗോയാണ്. അതുകൊണ്ടാണ് ഇത്ര വലിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കത്തില്‍ വിഘ്‌നേശിന്റെ പങ്കുമുണ്ട്. നാനും റൗഡി താന്‍ പ്രേക്ഷക പ്രീതി നേടിയെങ്കിലും ധനുഷിന് ഈ സിനിമ നഷ്ടമായിരുന്നു.’

‘ഈ സിനിമ നടക്കുമ്പോള്‍ വിഘ്‌നേശ് ആരുമറിയുന്ന സംവിധായകനല്ല. ആറ് കോടി രൂപ ബജറ്റില്‍ സിനിമ ചെയ്യാനാണ് ധനുഷ് പറഞ്ഞത്. വിജയ് സേതുപതി ശമ്പളം വാങ്ങാതെയാണ് അഭിനയിച്ചത്. ഷൂട്ട് തുടങ്ങി കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നയന്‍താരയും വിഘ്‌നേശും പ്രണയത്തിലായി. ഇത് ധനുഷിന് ഇഷ്ടപ്പെട്ടില്ല. ആ നീരസത്തോടെയാണ് പടം തുടങ്ങുന്നത്.’

‘ഷൂട്ടിംഗിനിടെ പകുതി സമയവും രണ്ട് പേരും കാരവാനിലിരുന്ന് സംസാരിക്കും. സിനിമ പെട്ടെന്ന് തീര്‍ത്തില്ല. ചെലവ് 16 കോടിയിലെത്തി. ധനുഷ് ടെന്‍ഷനിലായിരുന്നെന്നും അന്തനന്‍ പറയുന്നു. മൂന്ന് സെക്കന്റ് വീഡിയോക്ക് പത്ത് കോടി രൂപ ധനുഷ് ആവശ്യപ്പെടുന്നത് ആളുകള്‍ക്ക് ആശ്ചര്യമായിരിക്കാം. ഇതേ നയന്‍താര പത്ത് ദിവസത്തെ ഷൂട്ടിന് പത്ത് കോടി രൂപ ചോദിക്കുന്നത് അന്യായമല്ലേ.’

‘ധനുഷ് ഏറെക്കുറെ സിനിമ ഉപേക്ഷിച്ചതായിരുന്നു. ഒരു ഗാന രംഗം എടുക്കേണ്ട കാര്യം പറഞ്ഞപ്പോള്‍ നീ വേണമെങ്കില്‍ എടുത്തോയെന്ന് ധനുഷ് പറഞ്ഞു. ഒടുവില്‍ നയന്‍താര പണം കൊടുത്ത ശേഷമാണ് ഈ ഗാനം ഷൂട്ട് ചെയ്തത്. സിനിമ കിട്ടിയ വിലയ്ക്ക് ധനുഷ് വിറ്റു. ഇതോടെ പത്ത് കോടി രൂപ നഷ്ടം വന്നു. ആ ദേഷ്യം ധനുഷിനുണ്ടായിരുന്നു,’ അന്തനന്‍ പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം