കുറേ കാരണവന്മാരെ നോക്കാനാണോ നമ്മൾ അമ്മയിൽ ചേരേണ്ടത് എന്നാണ് ആ നടൻ അന്ന് ചോദിച്ചത്, അയാളുടെ അച്ഛനെയും സംഘടന സഹായിച്ചിട്ടുണ്ട്: ഇടവേള ബാബു

മലയാളത്തിലെ താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹിയായി ഇരുപത്തിയഞ്ചോളം വർഷം പ്രവർത്തിച്ച വ്യക്തിയാണ് ഇടവേള ബാബു. അടുത്തിടെ കഴിഞ്ഞ ജനറൽ ബോഡി മീറ്റിങ്ങിലാണ് ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്. ഇപ്പോഴിതാ അമ്മ സംഘടനയിലുള്ളവരെ പറ്റിയുള്ള ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ഇടവേള ബാബു.

മലയാളത്തിലെ ഒരു പ്രധാന നടന് അമ്മയിൽ നിന്ന് ഇൻഷൂറൻസ് സഹായവും മറ്റും കൈപ്പറ്റിയിരുന്നുവെന്നും, എന്നാൽ ഇയാളുടെ നടൻ കൂടയിയായ മകൻ, കുറേ കാരണവന്മാരെ നോക്കാനാണോ നമ്മൾ അമ്മയിൽ ചേരേണ്ടത് എന്ന് ചോദിച്ചുവെന്നും ഇടവേള ബാബു പറയുന്നു.

“തീര്‍ച്ചയായും ചിലരുടെ പെരുമാറ്റങ്ങള്‍ മനസില്‍ തട്ടും. എന്നേക്കാള്‍ കൂടുതല്‍ ഞാന്‍ അമ്മയെ സ്‌നേഹിച്ചതുകൊണ്ടാകാം അമ്മയിലെ പ്രശ്‌നങ്ങള്‍ എന്റെ വേലാതികളായി മാറിയത്. രാവിലെ മുതല്‍ ഫോണ്‍കോളുകള്‍ വരും. സെറ്റിലെ പ്രശ്‌നങ്ങള്‍ മുതല്‍ താരങ്ങളുടെ പ്രതിഫല കാര്യങ്ങള്‍ വരെ. ആരേയും പിണക്കാതെ എന്തുപ്രശ്‌നമാണെങ്കിലും ഷൂട്ട് തടസ്സപ്പെടാതെ പരിഹരിച്ചിട്ടുണ്ട്.

ഒരു പ്രധാന നടന്റെ മകന്‍. അദ്ദേഹവും നടനാണ്. അച്ഛന്‍ അമ്മയില്‍ നിന്നും ഇന്‍ഷുറന്‍സ് സഹായവും കൈ നീട്ടവും ഒക്കെ വാങ്ങിയ ആളാണ്. എന്നിട്ടും മകന്‍ നടന്‍ സെറ്റിലിരുന്ന് പറഞ്ഞു, എന്തിനാണ് നമ്മള്‍ അമ്മയില്‍ ചേരുന്നത്. കുറേ കാരണവന്മാരെ നോക്കാനാണോ?’

രു വര്‍ഷം മൂന്നു കോടിയോളം അമ്മയ്ക്ക് ചെലവുണ്ട്. അതു കണ്ടെത്തുന്നത് വലിയ ഉത്തരവാദിത്തമാണ്. ഈ ടെന്‍ഷനെല്ലാം പതിവായതോടെ അവ എന്റെ ആരോഗ്യത്തെ ബാധിച്ചു. സൗഹൃദങ്ങളെ ബാധിച്ചു. സുഹൃത്തുക്കള്‍ക്ക് ഒരാവശ്യം വരുമ്പോള്‍ എന്നെ കിട്ടാറില്ല. അങ്ങനെ പതുക്കെ പതുക്കെ ഒറ്റപ്പെട്ടു. അതിനൊക്കെ മാറ്റം വരണം എന്ന് തോന്നിത്തുടങ്ങി.

കാല്‍നൂറ്റാണ്ട് ചെറിയ കാലയളവല്ല. 25 വര്‍ഷം മുമ്പുള്ള വയസ്സല്ല എന്റേത്. സ്വാഭാവികമായും ചിന്തകള്‍ക്കും മാറ്റം വന്നിട്ടുണ്ട്. മാറ്റം അനിവാര്യമാണ്. പുതിയ തലമുറ വരണം. ഞാന്‍ മാറിയില്ലെങ്കില്‍ ഈ വണ്ടി ഇങ്ങനെ തന്നെ ഓടും. എല്ലാം ബാബു ചെയ്‌തോളും എന്ന തോന്നല്‍ അപകടകരമാണ്. ആ ചിന്ത വന്നാല്‍ അമ്മ മുന്നോട്ട് പോവില്ല.” എന്നാണ് അടുത്തിടെ ഒരു ഇന്റർവ്യൂവിൽ ഇടവേള ബാബു പറഞ്ഞത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ