'അമ്മ'യിലെ ആളുകള്‍ക്ക് രാഷ്ട്രീയം വന്നപ്പോഴാണ് സംഘടനയ്ക്ക് കാല്‍ ഇടറിയത്, പ്രസിഡന്റ് ആയി മോഹൻലാൽ തുടരും: ഇടവേള ബാബു

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് ആയി മോഹൻലാൽ തന്നെ തുടരുമെന്ന് ഇടവേള ബാബു. എന്നാൽ താൻ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയുമെന്നും ഇടവേള ബാബു പറയുന്നു.

സംഘടനാ ഇപ്പോൾ ഒരു ട്രാൻസ്പോർട്ട് വണ്ടി പോലെയാണ് പ്രവൃത്തിക്കുന്നതെന്നും അതിന് മാറ്റം വരണമെങ്കിൽ താൻ മാറണമെന്നും പറഞ്ഞ ഇടവേള ബാബു, അമ്മയിലെ ആളുകള്‍ക്ക് രാഷ്ട്രീയം വന്നപ്പോഴാണ് സംഘടനയ്ക്ക് കാല്‍ ഇടറിയതെന്നും, മുമ്പ് ആര്‍ക്കും രാഷ്ട്രീയമില്ലായിരുന്നുവെന്നും കൂട്ടിചേർത്തു.

“പുതിയ ആളുകള്‍ വരേണ്ട സമയമായി. ഒരു ട്രാന്‍സ്‌പോര്‍ട്ട് വണ്ടി രാവിലെ ഗാരേജില്‍ നിന്ന് പോകുന്നത് പോലെയാണ് ഇപ്പോള്‍. രാവിലെ വണ്ടി സ്റ്റാര്‍ട്ടാക്കും പോകും. അതില്‍ ഓയില്‍ ഒഴിക്കില്ല, അത് കഴുകില്ല. ഇങ്ങനെ പോയി കൊണ്ടിരിക്കുകയെയുള്ളൂ.

അതിന് മാറ്റം വേണമെങ്കില്‍ ഞാന്‍ മാറണം. അപ്പോള്‍ സ്വാഭാവികമായും പുതിയ ചിന്തകള്‍ വരും. ഒരുപാട് അധികാരങ്ങളുള്ള ആളാണ് ജനറല്‍ സെക്രട്ടറി. അത് മിസ് യൂസ് ചെയ്യാത്ത ആളാകണം അടുത്തതായി വേണ്ടതെന്ന് എനിക്ക് ആഗ്രഹമുണ്ട്. അതുപോലെ തന്നെയേ സംഭവിക്കുകയുള്ളു.

ഞാന്‍ ഇല്ലെങ്കില്‍ ലാലേട്ടന്‍ പിന്മാറുമെന്ന തീരുമാനത്തിലായിരുന്നു ആദ്യം നിന്നത്. അദ്ദേഹത്തോട് കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. അമ്മയിലെ ആളുകള്‍ക്ക് രാഷ്ട്രീയം വന്നപ്പോഴാണ് സംഘടനയ്ക്ക് കാല്‍ ഇടറിയത്. മുമ്പ് ആര്‍ക്കും രാഷ്ട്രീയമില്ലായിരുന്നു.

ഉണ്ടെങ്കില്‍ തന്നെ പൊതുജനങ്ങള്‍ക്ക് ആ രാഷ്ട്രീയം അറിയില്ലായിരുന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും ഓരോ രാഷ്ട്രീയ പാര്‍ട്ടികളില്‍ സ്വാധീനമുണ്ടായി. അവര്‍ ആ പാര്‍ട്ടിയുടെ ആളാണെന്ന തോന്നല്‍ മറ്റുള്ളവര്‍ക്കും വന്നു. അവിടം മുതലാണ് അമ്മക്ക് നേരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ശക്തികൂടുന്നത്.” എന്നാണ് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇടവേള ബാബു പറയുന്നത്.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍