കിട്ടേണ്ട ആളുകളുടെ കൈയിൽ നിന്നും അന്ന് പിന്തുണ ലഭിച്ചില്ല; സിനിമയിൽ നിന്നും രണ്ട് പേർ മാത്രമാണ് വിളിച്ചത്; തുറന്നുപറഞ്ഞ് എലിസബത്ത്

നടൻ ബാലയുടെ കരൾ മാറ്റ ശസ്ത്രക്രിയയുടെ സമയത്ത് താൻ കടന്നുപോയ മാനസികാവസ്ഥ പങ്കുവെച്ച് ബാലയുടെ ഭാര്യ എലിസബത്ത്. മരണം മുന്നിൽ കണ്ട സാഹചര്യമാണ് ഉണ്ടായിരുന്നതെന്നും ഈശ്വരന്മാരെ പോലെ ഡോക്ടർമാരെ കൈകൂപ്പി തൊഴുത കാലമായിരുന്നു അതെന്നും എലിസബത്ത് ഓർക്കുന്നു.

ഡോക്ടടേഴ്സ് ഡേയിൽ പങ്കുവെച്ച വീഡിയോയിലാണ് എലിസബത്ത് ബാലയുടെ വിവരങ്ങൾ പങ്കുവെച്ചത്. സിനിമയിൽ നിന്ന് ബാബുരാജ്, സുരേഷ് കൃഷ്ണ എന്നിവർ വിളിച്ച് അന്വേഷിച്ചെന്നും എന്നാൽ കിട്ടേണ്ട ആളുകളുടെ കയ്യിൽ നിന്ന് പിന്തുണ ലഭിച്ചില്ലെന്നും എലിസബത്ത് വീഡിയോയിൽ പറയുന്നു.

“ഡോക്ടരുടെ ഒരുദിനം കടന്നുപോകുന്നത്, രോഗികളെ കാണുകയും അവരെ ശുശ്രൂഷിക്കുകയും ചെയ്യുന്നതിലൂടെയാണ്. എന്നാൽ ഒരു രോഗിയുടെ കൂടെയിരുന്ന് ആലോചിക്കാൻ തുടങ്ങിയത് ബാലയുടെ കരൾ മാറ്റിവയ്ക്കുന്ന സമയത്തായിരുന്നു. ഒന്നും ചിന്തിക്കാനോ, എന്ത് ചെയ്യണമെന്നോ അറിയാത്ത അവസ്ഥയുണ്ടായി.

അമൃതാ ആശുപത്രിയിലെ ഡോക്‌ടർമാർ ആ എമർജൻസി സാഹചര്യത്തിൽ കൂടെ നിന്നു. ശസ്ത്രക്രിയ നടക്കാൻ മൂന്നു ദിവസം മാത്രമേ അന്ന് ബാക്കിയുണ്ടായിരുന്നുള്ളൂ. പെട്ടെന്ന് ബാലയുടെ ആരോഗ്യം പണ്ടത്തേക്കാളും മോശമായി. ബാല ഐസിയുവിൽ വെന്റിലേറ്ററിലായി, ആ ഡോക്ടർമാരൊന്നും വീട്ടില്‍ പോയിട്ടില്ല. ബാലയെ കാണാൻ ഞാൻ ഐസിയുവിൽ കയറിയതും ഒരു കൺസൽട്ടൻറ് വീട്ടിൽ വിളിച്ച് ഇന്ന് വരുന്നില്ല, സീരിയസ് കണ്ടീഷൻ ആണ് എന്ന് പറയുന്നത് കേട്ടിട്ടുണ്ട്.

ഈശ്വരന്മാരെ പോലെ ഡോക്ടർമാരെ കൈകൂപ്പി തൊഴുത കാലമായിരുന്നു. നമുക്ക് ടെൻഷൻ തരാതെ, ഭയപ്പെടുത്താതെയാണ് അവർ രോഗിക്കൊപ്പം നിന്നവരെയും നോക്കിയത്. ആശുപത്രിയിലെ ഐസിയുവിൽ എപ്പോഴും എനിക്കോ ബന്ധുക്കൾക്ക് കയാറാൻ കഴിയാത്തതിനാൽ അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സ് ബാലയുടെ പുരോഗതി അറിയിച്ചു കൊണ്ടിരുന്നു. ശേഷം റിവ്യൂവിന് പോയപ്പോൾ ആ പെൺകുട്ടി ഓടിവന്ന് കെട്ടിപ്പിടിച്ചിട്ടുണ്ട്.

പലരുടെയും പേര് തന്നെ ഓർമയില്ല, ആ സമയത്ത് നമ്മൾ വേറൊരു അവസ്ഥയിലായിരിക്കുമല്ലോ. അന്ന് ഈ ഡോക്ടർമാരെയൊക്കെ ദൈവങ്ങളായാണ് എനിക്ക് തോന്നിയത്. ‘അമ്മ’ അസോസിയേഷന്റെ അംഗങ്ങളായ ബാബുരാജ് സർ, സുരേഷ് കൃഷ്ണ സർ ഒക്കെ ഇടയ്ക്ക് ഇടയ്ക്ക് ബാലയുടെ ആരോഗ്യത്തെക്കുറിച്ച് വിളിച്ച് ചോദിക്കുമായിരുന്നു. കിട്ടേണ്ട ആളുകളുടെ കയ്യിൽ നിന്നും പിന്തുണ ലഭിച്ചില്ലെങ്കിലും ഇവരെപ്പോലുള്ള ആളുകൾ കൂടെ നിന്നു.

ബാലയുടെ നാലഞ്ച് സുഹൃത്തുക്കള്‍ സർജറിയുടെ സമയത്ത് ഒപ്പം നിന്നു. കഷ്ടകാലം വരുന്ന സമയത്ത് നമ്മുടെ കൂടെ നിൽക്കാൻ ആരുമുണ്ടാകില്ല, അല്ലാത്ത സമയത്ത് നൂറ് പേരുണ്ടാകും. അതൊക്കെ മനസ്സിലാക്കിയ സമയമായിരുന്നു അന്ന് കടന്നുപോയത്.” എന്നാണ് യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ എലിസബത്ത് പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം