250 കോടിയായിരുന്നു ലക്ഷ്യമെങ്കിൽ കല്യാണം രജിസ്റ്റർ ചെയ്യാതെ കൂടെ നിൽക്കില്ലായിരുന്നു,100 കോടിയുടെ സ്വത്ത് എങ്ങനെ 250 ആയി എന്നറിയില്ല: എലിസബത്ത്

നടൻ ബാലയ്‌ക്കെതിരെ മുൻഭാര്യയായ എലിസബത്ത് വിവാഹം കഴിഞ്ഞത് മുതൽ താൻ
നേരിട്ട് കൊണ്ടിരുന്ന പ്രശ്‌നങ്ങളെ പറ്റി പറഞ്ഞ് കഴിഞ്ഞ ദിവസങ്ങളിൽ രംഗത്ത് വന്നിരുന്നു. ബാലയുടെ പണം തട്ടിയെടുക്കാനാണ് തുറന്നു പറച്ചിലുമായി എലിസബത്ത് രംഗത്ത് വന്നത് എന്ന ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് എലിസബത്ത്.

250 കോടി ലക്ഷ്യം വച്ചാണ് താൻ ഇത് ചെയ്യുന്നതെന്നും അഞ്ചു വ്യക്തികളുടെ മാസ്റ്റർ ബ്രെയിനാണ് ഇതിന് പിന്നിലെന്നുമാണ് മറുഭാഗത്തെയാൾ ആരോപിക്കുന്നത്. എനിക്ക് അങ്ങനെ ചെയ്യണമെങ്കിൽ കല്യാണം രജിസ്റ്റർ ചെയ്യാതെ കൂടെ നിൽക്കിലായിരുന്നു. പിരിഞ്ഞപ്പോൾ തന്നെ നിയമം പഠിച്ച് നടപടികൾ സ്വീകരിക്കുമായിരുന്നു. രണ്ട് കൊല്ലം മുൻപ് 100 കോടിയുടെ സ്വത്ത് എന്നാണ് ഈ വ്യക്തി പറഞ്ഞത്. അണ്ണാത്തെ ഇറങ്ങിയപ്പോൾ അത് 250 കോടിയായി. ഇതെങ്ങനെ ആണെന്നറിയില്ല.

ചെകുത്താൻ എന്നറിയപ്പെടുന്ന അജു എന്ന യൂട്യൂബർ തന്നെ നേരിൽ കണ്ട് പിന്തുണ അറിയിച്ചപ്പോൾ ജസ്റ്റിസ് ഫോർ എലിസബത്ത് എന്ന് പറഞ്ഞ ചിലരെങ്കിലും എതിരായി. അത് സാരമില്ല. എനിക്ക് ബാക്കിയുള്ളവരുടെ പിന്തുണ മതി. അവരോട് നന്ദിയുണ്ട്. ഞാൻ പറയാനുള്ളത് പറഞ്ഞുകൊണ്ടേയിരിക്കും. അതിന്റെ പേരിൽ മരിക്കേണ്ടി വന്നാലും. എന്ത് ശിക്ഷ വേണമെങ്കിലും സ്വീകരിക്കാൻ ഞാൻ തയ്യാറാണ് എന്നാണ് എലിസബത്ത് പറഞ്ഞത്.

Read more