'ആക്ച്വലി പഠിപ്പിച്ച് കൊടുത്തത് ഞാനാണ്, പക്ഷേ, ഗിഫ്റ്റ് കിട്ടിയത് ഇവള്‍ക്കാണ്'; എലിസബത്തിനെ ട്രോളി ബാല, ചര്‍ച്ചയായി വീഡിയോ

അടുത്തിടെയായി വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് നടന്‍ ബാല. താരത്തിന്റെ സിനിമാ ജീവിതവും വ്യക്തി ജീവിതവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. ഷെഫീക്കിന്റെ സന്തോഷം സിനിമയില്‍ അഭിനയിച്ചതിന് ഉണ്ണി മുകുന്ദന്‍ പ്രതിഫലം നല്‍കിയില്ലെന്ന ബാലയുടെ ആരോപണം ഏറെ ചര്‍ച്ചയായിരുന്നു.

ഇതിന് ശേഷം താന്‍ കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും പറഞ്ഞ് ബാല വീണ്ടും രംഗത്തെത്തിയിരുന്നു. ബാലയുടെയും ഭാര്യ എലിസബത്തിന്റെയും പുതിയ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തനിക്ക് ഒരുപാട് സന്തോഷമുള്ള ദിവസമാണിന്ന് എന്ന് പറഞ്ഞു കൊണ്ടാണ് എലിസബത്ത് വീഡിയോയുമായി എത്തിയിരിക്കുന്നത്.

”എനിക്കൊരുപാട് സന്തോഷം തോന്നിയ ദിവസമാണ്. ഞാന്‍ എംബിബിഎസ് സ്റ്റുഡന്‍സിന് ട്യൂഷന്‍ എടുത്തിരുന്നു. അവരുടെ എക്സാമിന്റെ റിസല്‍ട്ട് വന്നു. എല്ലാവരും മികച്ച വിജയം സ്വന്തമാക്കി. ഇതെനിക്ക് സ്റ്റുഡന്റ് ഗിഫ്റ്റായി കൊണ്ടു വന്നതാണ്” എന്ന് പറഞ്ഞ് തനിക്ക് ലഭിച്ച സമ്മാനമാണ് എലിസബത്ത് വീഡിയോയില്‍ കാണിക്കുന്നത്.

ഇതിനിടയിലാണ് ബാലയും വീഡിയോയില്‍ എത്തിയത്. ”ആക്ച്വലി പഠിപ്പിച്ച് കൊടുത്തത് ഞാനാണ്. പക്ഷേ, ഇവള്‍ക്കാണ് ഗിഫ്റ്റ് കിട്ടിയത്. ഇത് ഡോക്ടറും ഇത് ആക്ടറും. ചുമ്മ പറയുന്നതാണ്, എനിക്ക് ഇവളെ ഓര്‍ത്ത് നല്ല അഭിമാനമാണ്. സ്റ്റുഡന്‍സിന്റെ ഭാവി നന്നായെന്ന് പറയുമ്പോള്‍ വളരെ സന്തോഷം.”

”എന്നെ സ്നേഹിക്കുന്ന എല്ലാവരില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കുന്നത് ഇതാണ്. ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്നതിന് വേണ്ടി ക്യാമറയും ലൈറ്റുമൊക്കെ സെറ്റ് ചെയ്ത് തന്നത് ഞാനല്ലേ” എന്നാണ് ബാല പറയുന്നത്. അതേസമയം, താന്‍ ചെന്നൈയിലേക്ക് തിരിച്ചു പോവുകയാണെന്ന് കഴിഞ്ഞ ദിവംസം ബാല പറഞ്ഞിരുന്നു.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍