'അതൊന്നും പ്രതീക്ഷിച്ച് എന്റെ ചാനലിലേക്ക് വരണ്ട'; പ്രേക്ഷകര്‍ക്ക് മുന്നറിയിപ്പുമായി എലിസബത്ത്

തന്റെ വീഡിയോകള്‍ കാണാനെത്തുന്ന പ്രേക്ഷകര്‍ക്ക് മുന്നറിയിപ്പുമായി നടന്‍ ബാലയുടെ മുന്‍ഭാര്യയും ഡോക്ടറുമായ എലിസബത്ത്. മറ്റുള്ളവരെ കുറ്റം പരഞ്ഞുള്ളതും വിവാദപരമായ വീഡിയോകള്‍ തന്റെ ഭാഗത്തുനിന്നും പ്രതീക്ഷിക്കരുതെന്നും തന്റെ സന്തോഷങ്ങളും നോര്‍മല്‍ കാര്യങ്ങളും മാത്രമേ ചാനലിലുണ്ടാവുകയുള്ളൂവെന്നും എലിസബത്ത് പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം എലിസബത്ത് ഒരു സര്‍പ്രൈസ് ഉണ്ടെന്ന് പറഞ്ഞ് വീഡിയോ പങ്കുവച്ചിരുന്നു. പിന്നാലെ താന്‍ വീട്ടിലേക്ക് ലീവിന് വരികയാണെന്നും അതാണ് സര്‍പ്രൈസെന്നും എലിസബത്ത് അറിയിച്ചു. എന്നാല്‍ സോഷ്യല്‍ മീഡിയ പ്രതീക്ഷിച്ച സര്‍പ്രൈസ് അതായിരുന്നില്ല. ഇതോടെ പലരും പല കമന്റുകളുമായി എത്തി. ഇതിന് പിന്നാലെയാണ് എലിസബത്ത് വീഡിയോയുമായി രംഗത്തുവന്നത്.

‘ഞാന്‍ വീട്ടിലെത്തി. അഞ്ച് ദിവസത്തെ ലീവിന് വന്നതാണ്. അവിടെ നിന്ന് വരാന്‍ നേരം സര്‍പ്രൈസ് ആണെന്ന് പറഞ്ഞ് വീഡിയോ ഇട്ടിരുന്നു. ആ സര്‍പ്രൈസിനെ ആളുകള്‍ പല തരത്തില്‍ വ്യാഖ്യാനിച്ചു. ഞാന്‍ അങ്ങനൊന്നും ഉദ്ദേശിച്ചിരുന്നില്ല. വീട്ടില്‍ വരുന്നതിന്റെ സന്തോഷത്തല്‍ ഇട്ട വീഡിയോ ആയിരുന്നു.’

‘എന്റെ ചാനലില്‍ ഞാന്‍ ഇടുന്നത് എനിക്ക് സന്തോഷം തരുന്ന കാര്യങ്ങളും മെഡിക്കല്‍ ടോപ്പിക്കുകളും എന്റെ യാത്രകളും രോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളുമൊക്കെയാണ്. വിഷാദം, മാനസികാരോഗ്യം തുടങ്ങിയവയും ഉണ്ടാകും. കൂടുതലും എന്റെ സന്തോഷം പങ്കിടുക എന്നതാണ്. കുറേ ആള്‍ക്കാര്‍ ഹാപ്പിയാണ്. കുറേ പേര്‍ മെസേജ് അയച്ചിരുന്നു. ഒരു മാസക്കാലം വീഡിയോ ചെയ്തിരുന്നില്ല. അപ്പോള്‍ പലരും അന്വേഷിച്ചിരുന്നു. എല്ലാവരോടും നന്ദി.’

‘ഞാന്‍ ഇത് ഭയങ്കര പ്രൊഫഷണല്‍ ആയിട്ട് കൊണ്ടുപോകുന്നതല്ല. സുഹൃത്തുക്കള്‍ എന്നതു പോലെ കൊണ്ടു പോകുന്ന ചാനല്‍ ആണ്. ഇപ്പോള്‍ രണ്ടാഴ്ചയായി കുറേ ആളുകള്‍ വീഡിയോ കാണുന്നുണ്ട്. അവര്‍ക്ക് ഒന്നും അറയില്ല. നിനക്ക് സന്തോഷമുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് എന്താ? എന്നാണ് അവര്‍ കമന്റ് ചെയ്യുന്നത്.’

‘ഇതില്‍ നിങ്ങള്‍ക്ക് കാണാന്‍ വേറൊന്നും ഉണ്ടാകില്ല. ഇതില്‍ വിവാദങ്ങള്‍ ഉണ്ടാകില്ല. കുറ്റം പറഞ്ഞിട്ടുള്ള വീഡിയോ ഉണ്ടാകില്ല. അതുപോലുള്ളവ തപ്പി വന്നിട്ട് കാര്യമില്ല. അതൊന്നും ഇവിടെ ഉണ്ടാകില്ല. ഫെയ്സ്ബുക്കില്‍ ചില സമയത്ത് ഗുണ്ടകള്‍ ആക്രമിക്കാന്‍ വരുമ്പോള്‍ സംരക്ഷണത്തിനായി ഫെയ്സ്ബുക്ക് ലൈവായി ചെയ്യാം. തെറ്റായ കാര്യങ്ങള്‍ പ്രചരിച്ചിട്ടുണ്ട്. അതിനോടൊക്കെ വേണമെങ്കില്‍ പ്രതികരിക്കാം. എന്നാല്‍ അതൊന്നും എന്റെ ചാനലിലേക്ക് വന്നിട്ടു കാര്യമില്ല. അതൊന്നും ഉണ്ടാകില്ല. എന്റെ സന്തോഷങ്ങളും നോര്‍മല്‍ കാര്യങ്ങളും മാത്രമേ ചാനലിലുണ്ടാവുകയുള്ളൂ’ എലിസബത്ത് വീഡിയോ വ്യക്തമാക്കി.

Latest Stories

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ഇതാണോ മക്കളെ നിങ്ങൾ ഫോമിൽ അല്ലെന്ന് പറഞ്ഞ അഡ്രിയാൻ ലുണ, കണക്കുകളിൽ ഞെട്ടിച്ച് സൂപ്പർതാരം; നോക്കാം നേട്ടങ്ങൾ

കാത്തലിക് ബിഷപ്പ്‌സ് ആസ്ഥാനത്തേക്ക് ആദ്യമായി പ്രധാമന്ത്രി; സിബിസിഐ ആഘോഷങ്ങളില്‍ പങ്കാളിയാകും; രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്‍കും

'നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ', എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍

'സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു, വിജയരാഘവൻമാരെ തിരുത്തണം'; പാർട്ടിക്കെതിരെ ആഞ്ഞടിച്ച് സമസ്ത

ജാമ്യം കിട്ടിയാല്‍ കേക്കുമായി ഇവര്‍ ക്രൈസ്തഭവനങ്ങളില്‍ എത്തും; പാലക്കാട്ട് ക്രിസ്തുമസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് സംഘപരിവാര്‍ സംഘടന തന്നെയെന്ന് സന്ദീപ്