'പണ്ട് എല്ലാവരോടും കലപില പറഞ്ഞ് നടന്ന കുട്ടിയാണ് ആ എസ്തറിന് എന്തോ സംഭവിച്ചു'; സെറ്റില്‍ കേട്ട പരാതിക്ക് പിന്നില്‍..

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് “ദൃശ്യം 2”. ചിത്രം ഫെബ്രുവരി 19ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുകയാണ്. എട്ട് വര്‍ഷത്തിന് ശേഷം ദൃശ്യം കുടുംബത്തിലേക്ക് തിരിച്ചെത്താന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം എന്നാണ് നടി എസ്തര്‍ പറയുന്നത്. ദൃശ്യം 2വിന്റെ സെറ്റില്‍ വച്ച് താന്‍ കൂടുതല്‍ പരാതി കേട്ടെന്നാണ് എസ്തര്‍ പറയുന്നത്.

ദൃശ്യം 2വിന്റെ സെറ്റില്‍ വന്നപ്പോള്‍ താന്‍ ഏറ്റവുമധികം കേട്ട പരാതിയാണ് എസ്തര്‍ ഭയങ്കര സൈലന്റായി എന്ന്. പണ്ട് എല്ലാവരോടും കലപില പറഞ്ഞ് നടന്ന കുട്ടിയാണ് ആ എസ്തറിന് എന്തോ പറ്റി, ഭയങ്കര റിസര്‍വ്ഡ് ആയി എന്നൊക്കെ എല്ലാവരും പറഞ്ഞു എന്ന് താരം മാതൃഭൂമിയുടെ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഇപ്പോള്‍ സിനിമയെ ഗൗരവമായി കാണാന്‍ തുടങ്ങി. അതുപോലെ അനുമോള്‍ എന്ന കഥാപാത്രത്തിനും മാറ്റമുണ്ട്. ആദ്യത്തിലേതും പോലെ ഭയങ്കര ട്വിസ്റ്റ് സംഭവിക്കുന്ന അവസരമൊന്നും തനിക്ക് രണ്ടാം ഭാഗത്തില്‍ ഇല്ലെന്നും എസ്തര്‍ പറയുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ഒരുപാട് നാളുകള്‍ വീട്ടിലിരുന്നാണ് പുറത്തേക്ക് ഇറങ്ങുന്നത്.

ഡബ്ബിംഗിന്റെ സമയത്ത് നല്ല ഉത്കണ്ഠ ഉണ്ടെന്ന് ജീത്തു അങ്കിളിനോട് പറഞ്ഞിരുന്നു. രണ്ട് മൂന്ന് ടേക്ക് എടുക്കേണ്ടി വന്നു. അഭിനയിക്കുമ്പോഴും ഇതേ ആകുലത ഉണ്ടായിരുന്നുവെങ്കിലും കൊറോണ വന്നതോ, ഗ്യാപ് വന്നതോ ഒന്നും ബാധിച്ചിട്ടേ ഇല്ലായിരുന്നു എല്ലാവരുടെയും പെരുമാറ്റത്തില്‍ എന്നും എസ്തര്‍ പറഞ്ഞു.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ