Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CELEBRITY TALK

നായികയ്ക്ക് 40 വയസ്സായാലും കുഴപ്പമില്ലെന്ന് കാലയിലൂടെ പാ രഞ്ജിത്ത് കാട്ടിത്തന്നു: ഈശ്വരി റാവു

, 2:14 pm

40 വയസ്സു കഴിഞ്ഞ ഒരാള്‍ക്കും നായികയായി അഭിനയിക്കാമെന്ന് പാ രഞ്ജിത്ത് കാലയിലൂടെ തെളിയിച്ചുവെന്ന് ചിത്രത്തില്‍ രജനിയുടെ ഭാര്യയായി അഭിനയിച്ച ഈശ്വരി റാവു. തന്നെ ചിത്രത്തിലേക്ക് ക്ഷണിച്ചപ്പോള്‍ ആദ്യം കരുതിയത് രജനിയുടെ അമ്മയായി അഭിനയിക്കാനാണെന്ന് ഈശ്വരി റാവു പറഞ്ഞു. തന്നെ ക്ഷണിച്ചപ്പോള്‍ രഞ്ജിത്തിനോട് പറഞ്ഞത് സൂപ്പര്‍സ്റ്റാറിന്റെ അമ്മയായി അഭിനയിക്കാനില്ലെന്നാണ്.

കുടുംബാംഗങ്ങള്‍ക്കും ഇത് അത്ര നല്ലതായി തോന്നിയിരുന്നില്ല. 40ാം വയസ്സില്‍ രജനിയോടും വിജയ്‌യോടും കൂടെ ഡ്യുവറ്റ് പാടാനല്ലേ വിളിക്കുന്നത് എന്ന ചോദ്യമാണ് അവര്‍ ഉന്നയിച്ചത്. എന്നാല്‍, തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് രഞ്ജിത്ത് രജനീകാന്തിന് ഓപ്പസിറ്റുള്ള റോള്‍ തന്നതെന്നും നടി പറഞ്ഞു.

ഏതാണ്ട് ഒരു ദശാബ്ദത്തിന് ശേഷമാണ് ഈശ്വരി റാവു തമിഴ് സിനിമയിലേക്ക് മടങ്ങി വരുന്നത്. നായികമാര്‍ ഗ്ലാമറസാകണമെന്ന ഡിമാന്‍ഡ് കൂടി വന്നപ്പോള്‍ സീരിയല്‍ അഭിനയത്തിലേക്ക് ഒതുങ്ങിയതാണ് അവര്‍. ഇപ്പോള്‍ വന്‍ തിരിച്ചുവരവ് നടത്തിയിരിക്കുന്ന ഈശ്വരിയുടെ അഭിനയ പ്രകടനം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. അതേസമയം, ഇത്തരത്തിലൊരു റോള്‍ കിട്ടിയെന്ന് കരുതി ഇനി അത് പ്രതീക്ഷിക്കാന്‍ സാധിക്കില്ലെന്നാണ് ഈശ്വരി കരുതുന്നത്. ഈ സ്‌ക്രിപ്റ്റിന് ഇത്തരത്തിലൊരു നായികയാണ് ആവശ്യം അതുകൊണ്ടാണ് ഇതുണ്ടായതെന്നും അവര്‍ പറയുന്നു.

സെല്‍വി എന്ന കാലയുടെ ഭാര്യയുടെ റോളിലാണ് ഈശ്വരി അഭിനയിച്ചത്. ധാരാവിയെ വിറപ്പിക്കുന്ന വില്ലനാണ് കാലയെങ്കിലും വീട്ടിലെത്തിയാല്‍ സെല്‍വിയ്ക്ക് മുന്നില്‍ പഞ്ചപുച്ഛമടക്കും. ഇവര്‍ തമ്മിലുള്ള റൊമാന്‍സും വ്യത്യസ്തമായ വീക്ഷണകോണിലാണ് പാ രഞ്ജിത്ത് അവതരിപ്പിച്ചിരിക്കുന്നത്. ദളിത് രാഷ്ട്രീയം പറയുന്ന ചിത്രം ഉയര്‍ത്തുന്നത് മണ്ണും വീടുമില്ലെങ്കില്‍ നിങ്ങള്‍ക്ക് വോട്ടില്ലെന്നുള്ള മുദ്രാവാക്യമാണ്.

Advertisement