മമ്മൂട്ടിയുടെ നായിക ആക്കിയാലും വണ്ണം കുറയ്ക്കില്ല, നോ പറയേണ്ടിടത്ത് നോ പറയണം; പൊന്നമ്മ ബാബു

മമ്മൂട്ടിയുടെ നായികയാകേണ്ടി വന്നാലും വണ്ണം കുറയ്ക്കില്ലെന്ന് പൊന്നമ്മ ബാബു. തന്റെ വണ്ണത്തെ മറ്റുള്ളവർ കളിയാക്കുന്നതോ പരിഹസിക്കുന്നതോ തനിക്ക് ഇഷ്ടമില്ലെന്നും ഇന്ത്യഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി. തന്റെ വണ്ണത്തെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ തനിക്ക് ദേഷ്യം വരും. വണ്ണം വെക്കണം എന്നുള്ളത് കൊണ്ട് കാശ് മുടക്കി സൂപ്പ് കഴിച്ച് വണ്ണം വെച്ചതാണ്.

അതിനാൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ താൻ അവരോട് ഉടക്കുമെന്നും എന്ത് അറിഞ്ഞിട്ടാണ് നിങ്ങൾ സംസാരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. തന്റെ ഐഡന്റിറ്റിയാണ് തന്റെ വണ്ണം. അങ്ങനെയുള്ളപ്പോൾ തന്റെ വണ്ണത്തെ കളിയാക്കാനോ പരിഹസിക്കാനോ പറ്റില്ലെന്നും പറഞ്ഞു.

മമ്മൂട്ടിയുടെ നായികയാകാനൊക്കെ തനിക്ക് ഇഷ്ടമാണ്.  പക്ഷെ അങ്ങനെ ഒരു സിനിമയ്ക്കു വേണ്ടി മെലിഞ്ഞാൽ ആ ഒരു സിനിമ മാത്രമല്ല പിന്നെ ചെയ്യാൻ പറ്റൂ. അത് കഴിഞ്ഞും തനിക്ക് സിനിമ ചെയ്യണമെന്നും അവർ പറഞ്ഞു. സിനിമയിൽ തനിക്ക് ബെസ്റ്റ് ഫ്രണ്ട്‌സില്ല.  സുഹൃത്തുക്കളും വിരലിലെണ്ണാവുന്ന ഒന്നോ രണ്ടോ പേരെയുള്ളൂ. ഇപ്പോഴത്തെ അടുത്ത സുഹൃത്ത് സാറയാണ്.

സാറയുടെ ഭർത്താവ് ഷിപ്പിലെ ക്യാപ്റ്റനാണ്. എല്ലാവരോടും നല്ല സൗഹൃദമാണ്, കാണുമ്പോൾ സ്‌നേഹം പങ്കിടാറുണ്ട്. പക്ഷെ സിനിമയും കുടുംബവും രണ്ടും രണ്ടായി നിർത്തുന്നയാളാണ്. രണ്ടും കൂടി ലയിപ്പിക്കാറില്ല. വീട്ടിലെത്തുമ്പോൾ താ ൻ അമ്മയും ഭാര്യയും കുടുംബിനിയുമാണെന്നാണ് അവർ പറയുന്നതെന്നും പൊന്നമ്മ കൂട്ടിച്ചേർത്തു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍