'സിനിമയുടെ ക്ലൈമാക്സ് മമ്മൂക്കയ്ക്ക് പോലും അറിയില്ലായിരുന്നു'; സിബിഐ 5ന്റെ സെറ്റില്‍ പ്രചരിച്ച കഥ വെളിപ്പെടുത്തി പ്രശാന്ത് അലക്‌സാണ്ടര്‍

സിബിഐ സീരീസിലെ പുതിയ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മമ്മൂട്ടിയെ നായകനാക്കി കെ മധു ഒരുക്കിയ സിബിഐ 5 ദി ബ്രെയിന്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍. ചിത്രത്തിലൊരു പ്രധാന റോളില്‍ പ്രശാന്തും എത്തുന്നുണ്ട്.

‘സിബിഐ സീരിസിലെ മൂന്നാമത്തെ ചിത്രമായിരുന്ന സേതുരാമയ്യര്‍ സിബിഐയുടെ ക്ലൈമാക്സ് മമ്മൂക്കയ്ക്ക് പോലും അറിയില്ലായിരുന്നു എന്നൊരു കഥ ഞാന്‍ കേട്ടിട്ടുണ്ട്. ഒടുവില്‍ മുകേഷേട്ടനും മമ്മൂക്കയും ചേര്‍ന്ന് എസ്എന്‍ സ്വാമി സാറിനെ പൊക്കി ഒരു മുറിയില്‍ കൊണ്ടുപോയി ലോക്ക് ചെയ്ത് മുഴുവന്‍ കഥയും പറയിപ്പിക്കുകയായിരുന്നെന്ന രീതിയില്‍ ഒരു തമാശക്കഥ സിബിഐ 5 ന്റെ സെറ്റില്‍ പ്രചരിച്ചിരുന്നു.’ മൂവിമാനുമായുള്ള അഭിമുഖത്തില്‍ പ്രശാന്ത് പറഞ്ഞു.

ഈ ചിത്രത്തിന്റെ കാര്യത്തിലും മമ്മൂട്ടി, സംവിധായകന്‍ കെ മധു, എസ് എന്‍ സ്വാമി എന്നിവര്‍ക്ക് മാത്രമേ ചിത്രത്തിന്റെ മുഴുവന്‍ കഥയും അറിയൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലൊരു പ്രധാന വേഷം ചെയ്യുന്ന രമേശ് പിഷാരടിയും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.

ചിത്രത്തിന്റേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഈദ് റിലീസ് ആയി ഏപ്രില്‍ 28 നു റിലീസ് പ്ലാന്‍ ചെയ്യുന്ന ഈ ചിത്രത്തിന്റെ ഡബ്ബിങ് ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. വളരെയധികം ജനശ്രദ്ധ നേടിയ ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നിവക്ക് ശേഷം ആ സീരീസില്‍ പുറത്തു വരാന്‍ പോകുന്ന അഞ്ചാമത്തേയും അവസാനത്തേയും ചിത്രമാണ് സിബിഐ 5 , ദി ബ്രെയിന്‍. സംവിധായകന്‍ കെ മധുവും സ്വര്‍ഗ്ഗചിത്ര അപ്പച്ചനും ചേര്‍ന്നാണ് ഈ അഞ്ചാം ഭാഗം നിര്‍മ്മിക്കുന്നത്.

Latest Stories

"എന്റെ മകന് വേണ്ടി എല്ലാവരും കാത്തിരിക്കുകയാണ്, ഉടൻ തന്നെ തിരിച്ച് വരും"; നെയ്മറിന്റെ പിതാവിന്റെ വാക്കുകൾ ഇങ്ങനെ

ബിജെപിയിലെ അസംതൃപ്തരെ സ്വാഗതം ചെയ്ത് സന്ദീപ് വാര്യർ; രാഷ്ട്രീയമായി അനാഥമാവില്ലെന്ന് കുറിപ്പ്

അഖില്‍ അക്കിനേനിക്ക് വീണ്ടും വിവാഹനിശ്ചയം; നാഗചൈതന്യയുടെ വിവാഹത്തിന് മുമ്പ് പുതിയ വിശേഷം

നാട്ടികയിൽ 5 പേരുടെ മരണത്തിനിടയാക്കിയ ലോറി അപകടം; കുറ്റം സമ്മതിച്ച് പ്രതികൾ

ബജ്രംഗ് പൂനിയയ്ക്ക് നാല് വര്‍ഷം വിലക്ക്

സങ്കടം സഹിക്കാനാവാതെ മുഹമ്മദ് സിറാജ്; തൊട്ട് പിന്നാലെ ആശ്വാസ വാക്കുകളുമായി ആർസിബി; സംഭവം ഇങ്ങനെ

'ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരാൻ ഭാരത് ജോഡോ യാത്രപോലെ രാജ്യവ്യാപക ക്യാംപെയ്ൻ നടത്തും'; ഖാർഗെ

'നാണക്കേട്': ഐപിഎല്‍ മെഗാ ലേലത്തില്‍ വില്‍ക്കപ്പെടാതെ പോയതിന് ഇന്ത്യന്‍ താരത്തെ പരിഹസിച്ച് മുഹമ്മദ് കൈഫ്

'ദ വയറിന്റെ റിപ്പോർട്ട് തെറ്റിദ്ധാരണാജനകം'; മഹാരാഷ്ട്രയിലെ അഞ്ച് ലക്ഷം അധിക വോട്ട് ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് രണ്ടാം ടെസ്റ്റ് നഷ്ടമായേക്കും