'ഹോളിവുഡിൽ എല്ലാം കൃത്യമായി നടക്കും, ബോളിവുഡിൽ അങ്ങനെയല്ല'; ഇൻഡസ്ട്രിയിലെ വ്യത്യാസങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര

ബോളിവുഡില്‍ മാത്രമല്ല ഇന്ന് ഹോളിവുഡിലും നിറസാന്നിധ്യമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിൽ നിന്നും ഹോളിവുഡിൽ എത്തി വലിയ വിജയം നേടിയ നടി. ഒരിടയ്ക്ക് ബോളിവുഡില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവങ്ങള്‍ പങ്കുവച്ച് താരം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ബോളിവുഡും ഹോളിവുഡും തമ്മിലുള്ള വ്യത്യാസങ്ങൾ തുറന്ന് പറയുകയാണ് താരം.

6 വർഷത്തോളമായി ഹോളിവുഡ് സിനിമകളിൽ പ്രിയങ്ക സജീവമാണ്. രണ്ട് ഇൻഡസ്ട്രികൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ ഏറെയാണെന്ന് പ്രിയങ്ക പറയുന്നത്. ഫോബ്‌സ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. ഹോളിവുഡിൽ എല്ലാ കാര്യവും വളരെ കൃത്യമായിരിക്കുമെന്നും ബോളിവുഡിൽ എല്ലാം അയഞ്ഞ മട്ടിലാണ് നടക്കുന്നതെന്നും പ്രിയങ്ക പറയുന്നു.

‘പൊതുവെ നോക്കുമ്പോൾ എല്ലാ രാജ്യങ്ങളും വ്യത്യസ്തമല്ലേ. ജോലിയുടെ കാര്യത്തിലായാലും നമുക്ക് നമ്മുടേതായ ഒരു സംസ്കാരമുണ്ട്. ഹോളിവുഡും ബോളിവുഡും തമ്മിൽ ഒരു പ്രധാന വ്യത്യാസം ഞാൻ ശ്രദ്ധിച്ചിട്ടുള്ളത് പേപ്പർ വർക്കിന്റെ കാര്യത്തിലാണ്. ഹോളിവുഡിൽ പേപ്പറിൽ വരുന്ന ഒരുപാട് ജോലികളുണ്ട്. അടുത്ത ദിവസത്തിന്റെ ജോലി എന്താണെന്നുള്ള 100 ഇമെയിലുകൾ നിങ്ങൾക്ക് വരും. സമയത്തിന്റെ കാര്യവും വളരെ കൃത്യമായിരിക്കും. നിങ്ങളുടെ കാൾ ടൈം എന്ന് പറയുന്നത് 7:32 pm ഒക്കെ ആകും. തലേ ദിവസം നിങ്ങൾ എപ്പോഴാണ് ഷൂട്ടിങ് അവസാനിപ്പിച്ചത് എന്നെല്ലാം നോക്കി ആയിരിക്കും പിന്നീടുള്ള കാര്യങ്ങൾ ക്രമീകരിക്കുക.

സിനിമകളുടെ പ്രൊഡക്ഷൻ വളരെ കൃത്യമായി സംഘടിപ്പിക്കുന്നതാകും എന്നും പ്രിയങ്ക പറയുന്നു.അതേസമയം ബോളിവുഡിലെ കാര്യങ്ങൾ അങ്ങനെയല്ല. വളരെ അയഞ്ഞ മട്ടിലാണ് കാര്യങ്ങൾ ചെയ്യുക. രണ്ടു തരത്തിലുള്ള ജോലി രീതികളാണ് ഇത്. നമ്മളുടെ ക്രിയേറ്റിവിറ്റി എന്ന് പറയുന്നത് വളരെ സ്വാഭാവികം ആയിട്ടാകും വരിക. ഇതൊക്കെയാണ് ഞാൻ കണ്ടിട്ടുള്ള വ്യത്യാസങ്ങൾ. ഇതെല്ലം മാറ്റി നിർത്തിയാൽ ലോകത്തുള്ള എല്ലാ സിനിമകളും സംസാരിക്കുന്നത് ഒരേ ഭാഷയിൽ തന്നെയാണ്. സ്ക്രിപ്റ്റ്, പ്രൊഡ്യൂസർമാർ എന്നിവയെല്ലാം ഒരേ പോലെയാണെന്നും പ്രിയങ്ക പറയുന്നു.

Latest Stories

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും