അന്ന് മുതല്‍ ഡോക്ടര്‍മാരോട് അധിക ബഹുമാനം, നായികയാകാനില്ല; തുറന്നുപറഞ്ഞ് സാധിക

നടി സാധിക വേണു ഗോപാല്‍ എ എം നസീര്‍ സംവിധാനം ചെയ്യുന്ന അമ്മ മകള്‍ എന്ന സീരിയലില്‍ ദൈര്‍ഘ്യമുള്ള ഒരു അതിഥി വേഷം ചെയ്തതിന്റെ സന്തോഷത്തിലാണ് . ഡോ. ഹേമലത എന്ന കഥാപാത്രത്തെയാണ് സീരിയലില്‍ സാധിക അവതരിപ്പിയ്ക്കുന്നത്. ഈ വേഷത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സാധിക ഇപ്പോള്‍.

നസീര്‍ സാറിന്റെ സെറ്റിലേക്ക് തിരിച്ചുവരിക എന്ന് പറഞ്ഞാല്‍ അത് വലിയൊരു പ്രിവിലേജ് ആണ്. പട്ടുസാരി എന്ന സീരിയലിലൂടെ എന്നെ ഇന്‍ട്രൊഡ്യൂസ് ചെയ്തത് അദ്ദേഹമാണ്. അമ്മ മകള്‍ എന്ന പരമ്പയില്‍ ഡോ ഹേമലതയ്ക്ക് വലിയ പങ്കുണ്ട്. കേന്ദ്ര കഥാപാത്രങ്ങളായ അമ്മയും മകളും ഒരേ സമയം ഗര്‍ഭിണിയാവുമ്പോള്‍ ചികിത്സിയ്ക്കുന്ന ഡോക്ടറാണ് സാധിക അവതരിപ്പിയ്ക്കുന്ന ഹേമലത. സീരിയലിന് വേണ്ടി ഒരു റോള്‍ ചെയ്തപ്പോള്‍ ശരിക്കുള്ള ഡോക്ടര്‍മാരോട് വല്ലാത്ത ബഹുമാനം തോന്നി. അവര്‍ പറഞ്ഞു.

എന്തുകൊണ്ടാണ് താന്‍ സീരിയലുകളില്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ചെയ്യാത്തത് എന്നും സാധിക വ്യക്തമാക്കി. എനിക്ക് വളരെ ഫ്രീ ആയിരിക്കണം. മോഡലിങ് ചെയ്യണം, ആങ്കറിങും സിനിമയും ചെയ്യണം. ഒരേ ഒരു കഥാപാത്രത്തില്‍ മാത്രം നിലനില്‍ക്കുത്തിലും എനിക്ക് ഇഷ്ടം, വ്യത്യസ്തവും വെല്ലുവിളികള്‍ നിറഞ്ഞതുമായ പുതിയ ഓരോ വേഷങ്ങളും കാര്യങ്ങളും ചെയ്യുന്നതിലാണ് – സാധിക പറഞ്ഞു.

ഷൂട്ടിങ് മുഴുവന്‍ ആശുപത്രിയില്‍ ആയിരുന്നു. ഓപ്പറേഷന്‍ തിയേറ്ററില്‍ ഒരു ദിവസം കഴിച്ചു കൂട്ടുക എന്നത് തന്നെ വലിയ കാര്യമാണ്. ഓരോ ദിവസവും അത് ചെയ്യുന്ന ഡോക്ടര്‍മാരെ സമ്മതിക്കണം. പ്രത്യേകിച്ചും കൊവിഡ് കാലത്ത്. ഇപ്പോള്‍ എനിക്ക് ഡോക്ടര്‍മാരോട് മുന്‍പത്തെതിനെക്കാളും അധികം ബഹുമാനം ഉണ്ട്. അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

"എനിക്ക് ഒക്കെ ആരെങ്കിലും മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം തരുമോ?; യോഗ്യനായ ഒരു വ്യക്തി അത് അർഹിക്കുന്നുണ്ട്"; ജസ്പ്രീത് ബുംറയുടെ വാക്കുകൾ വൈറൽ

നാട്ടിക ലോറി അപകടത്തില്‍ വണ്ടിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കി; ഡ്രൈവറും ക്ലീനറും പൊലീസ് കസ്റ്റഡിയില്‍; കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

ഇസ്‌കോണ്‍ നേതാവ് ചിന്മയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ അറസ്റ്റ് ചെയ്തതില്‍ ബംഗ്ലദേശില്‍ വ്യാപക സംഘര്‍ഷം; അഭിഭാഷകന്‍ അക്രമത്തില്‍ കൊല്ലപ്പെട്ടു

ലബനനില്‍ വെടിനിര്‍ത്തല്‍ കരാറിന് സമ്മതം അറിയിച്ച് ഇസ്രയേല്‍; ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാക്കളെ വധിച്ചു; ഇനിയും പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്ന് നെതന്യാഹു

തോറ്റാൽ പഴി സഞ്ജുവിന്, വിജയിച്ചാൽ ക്രെഡിറ്റ് പരിശീലകന്; രാജസ്ഥാൻ റോയൽസ് മാനേജ്‌മന്റ് എന്ത് ഭാവിച്ചാണെന്ന് ആരാധകർ

ആർസിബി ക്യാപ്റ്റൻ ആകുന്നത് ക്രുനാൽ പാണ്ഡ്യ? വിരാട് എവിടെ എന്ന് ആരാധകർ; സംഭവം ഇങ്ങനെ

'എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകം'; മലയാളം സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യം: പ്രേംകുമാര്‍

"ആ താരത്തെ ഒരു ടീമും എടുത്തില്ല, എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല"; ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

'ഭരണഘടനയെ അപമാനിച്ചതിൽ അന്വേഷണം നേരിടുന്നയാൾ, മന്ത്രിസഭയിൽ നിന്നും പുറത്താക്കണം'; സജി ചെറിയാനെതിരെ ഗവർണർക്ക് കത്ത്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ