ഫഫദ് ഫാസിലിനെ നായകനാക്കി സജിമോന്‍ പ്രഭാകര്‍ ഒരുക്കിയ മലയന്‍കുഞ്ഞിന് മികച്ച പ്രതികരണമാണ് തീയേറ്ററുകളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അപകടം നിറഞ്ഞ ഒട്ടേറെ സീനുകളും സിനിമയിലുണ്ട്.
സിനിമയുടെ ചിത്രീകരണത്തിനിടെ ഫഹദിന് സംഭവിച്ച അപകടം വലിയ വാര്‍ത്തയായിരുന്നു. അപകടം സംഭവിച്ചശേഷം അത് മാധ്യമങ്ങളില്‍ വരാതിരിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ ഫാസില്‍.
’40 അടി താഴ്ചയിലെ സീനുകള്‍ മൂന്ന് കോടി മുടക്കി സെറ്റിട്ടാണ് ചിത്രീകരിച്ചത്. ഷൂട്ടിങ്ങിന്റെ ആദ്യ ഷോട്ടില്‍ തന്നെ ഫഹദിന് അപകടം പറ്റി. അത്ഭുതകരമായാണ് ഫഹദ് രക്ഷപ്പെട്ടത്. വേഗത്തില്‍ താഴേക്ക് പതിക്കുന്ന സീനാണ് എടുക്കുന്നത്.’
ലിഫ്റ്റില്‍ നിന്ന് ഫഹദും അതെ വേഗത്തില്‍ താഴെക്ക് വീണു. വീഴുന്ന ഫോഴ്‌സിനെക്കാള്‍ മൂന്നിരട്ടി ഫോഴ്‌സില്‍ ലാന്‍ഡ് ചെയ്ത ലിഫ്റ്റ് മുകളിലോട്ട് അടിച്ചു. ഭയങ്കരമായ അപകടമായിരുന്നു അത്. ഒരു മാസം എടുത്തു പരുക്കില്‍ നിന്നും രക്ഷനേടാന്‍. ഫഹദിന് അപകടം സംഭവിച്ചപ്പോള്‍ ഞങ്ങള്‍ ഒത്തിരി അണ്ടര്‍പ്ലെ ചെയ്തു.’
‘മീഡിയയില്‍ ഇതൊരു വലിയ അപകടമാണെന്ന് വരാതിരിക്കാന്‍ ശ്രമിച്ചു. ഇപ്പോഴും ഫഹദിന്റെ മുഖത്ത് അപകടത്തിന്റെ ശേഷിപ്പുകളുണ്ട്. ആ അപകടം എന്നെ ഭയങ്കരമായി ബാധിച്ചു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.