ഫഹദ് ഫാസിൽ വിക്രത്തിന് പോയ ഗ്യാപ്പിൽ ബേസിൽ കേറി പറ്റിയതാ പാൽതുവിൽ, പുള്ളി തിരിച്ചുവന്നപ്പോൾ ഷൂട്ടിംഗ് തീർക്കുകയും ചെയ്തു: ജോണി ആന്റണി

ബേസിൽ ജോസഫിനെ കേന്ദ്ര കഥപാത്രമാക്കി നവാഗതനായ സംഗീത് പി. രാജൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാൽതു ജാൻവർ. ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രം ഓണത്തിന് റീലിസിനെത്തും. ചിത്രത്തിന്റെ പ്രൊമോഷൻറെ ഭാ​ഗമായി നടന്ന പ്രസ് മീറ്റിൽ ബേസിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. കഥ കേൾക്കുന്നതിന് മുമ്പേ താൻ യെസ് പറഞ്ഞ ചിത്രമാണ് പാൽതു ജാൻവറെന്നാണ് ബേസിൽ പറയുന്നത്.

പാൽതു ജാൻവറിനായി ആദ്യം തന്നെ വിളിച്ചത് ദിലീഷ് പോത്തനാണ്. സിനിമ നിർമ്മിക്കുന്നത് ഭാവന സ്റ്റുഡിയോസാണ് എന്ന് പറഞ്ഞപ്പോൾ താൻ കഥ പോലും കേട്ടില്ല. പിന്നെന്താ അഭിനയിക്കാം എന്ന് പറയുകയായിരുന്നുവെന്നും ബേസിൽ പറഞ്ഞു. ഇത്തവണ ഫഹദ് ഫാസിലില്ലേ എന്ന്
താൻ ചോദിച്ചപ്പോൾ ഇല്ലാ എന്നാണ് അദ്ദേഹം പറഞ്ഞത്. ഓക്കെ എങ്കിൽ താൻ വരാമെന്ന് പറഞ്ഞുവെന്നും ബേസിൽ പറയുന്നു.

ഫഹദ് ഫാസിൽ വിക്രത്തിന് പോയ സമയത്ത് ബേസിൽ കേറിക്കൂടിയതാണെന്നാണ് കണ്ണിറുക്കി കൊണ്ട് ജോണി ആന്റണി പറഞ്ഞത്. തിരിച്ചുവന്നപ്പോൾ പാൽതു ജാൻവറിൻ്‍റെ ഷൂട്ടിങ്ങ് കഴിയുകയും ചെയ്തു. വിക്രത്തിന്റെ തിരക്കിൽ ഫഹദ് ഫാസിൽ ഇതറിഞ്ഞില്ല. അതാണ് സത്യം. ബേസിൽ കേറി പറ്റിയതാ, ജോണി ആന്റണി പറഞ്ഞു.

Read more

ഓണത്തിന് വരുന്ന വമ്പൻ ചിത്രങ്ങളോടൊപ്പം പാൽതു ജാൻവർ ഇറങ്ങുന്നതിൽ ടെൻഷൻ ഉണ്ടെന്നും ബേസിൽ പറഞ്ഞു. സിനിമ ഇറങ്ങുമ്പോൾ തന്നെക്കാളും ടെൻഷൻ പ്രൊഡ്യൂസർമാർക്കാണ്. ചെറുപ്പത്തിൽ അഭിനേതാവാകണമെന്നൊന്നും ആഗ്രഹിച്ചിട്ടില്ല. നായകനായി സിനിമയിൽ വരുമെന്നൊന്നും വിചാരിച്ചിട്ടില്ലായിരുന്നുവെന്നും ബേസിൽ കൂട്ടിച്ചേർത്തു.