തന്റെ മൂന്ന് സിനിമയിലും ഫഹദ് തന്നെ നായകന്‍; കാരണം വെളിപ്പെടുത്തി ദിലീഷ് പോത്തന്‍

നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം തിളങ്ങി നില്‍ക്കുന്ന വ്യക്തിയാണ് ദിലീഷ് പോത്തന്‍. ആദ്യ ചിത്രമായ മഹേഷിന്റെ പ്രതികാരത്തിലൂടെ ദേശീയ അംഗീകാരം നേടിയ ദിലീഷ് ഇപ്പോള്‍ ജോജി എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരവും കരസ്ഥമാക്കി. ഇപ്പോഴിതാ താന്‍ സംവിധാനം ചെയ്ത മൂന്നു ചിത്രങ്ങളിലും ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രമായി എത്തിയതിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ദിലീഷ് പോത്തന്‍.

‘സംവിധാനം ചെയ്ത മൂന്നു സിനിമയിലും ചില സാഹചര്യത്തില്‍ ഫഹദ് നായകനായി അഭിനയിച്ചു. അടുത്ത സിനിമയില്‍ മാറ്റം ഉണ്ടാകുമെന്ന് പറയാന്‍ കഴിയില്ല. കഥ പൂര്‍ണമായി കഴിഞ്ഞാല്‍ മാത്രമേ താരങ്ങളെക്കുറിച്ച് ആലോചിക്കാറുള്ളൂ.’

‘എന്നാല്‍ കോവിഡ് സമയത്ത് ജോജി ചെയ്യേണ്ട സാഹചര്യം വന്നപ്പോള്‍ ഏറ്റവും അടുപ്പമുള്ള ആളുകളും പ്രൊഡക്ഷന്‍ ഹൗസും ഒക്കെ ആയതിനാല്‍ ഫഹദിനെപ്പറ്റി അപ്പോള്‍ ആലോചിച്ചു. ഫഹദ് മികച്ച നടനായതിനാലാണ് എന്റെ സിനിമകളിലെ നായക കഥാപാത്രമായി എത്തിയത്. വേറൊരു നടനിലേക്ക് പോയതുമില്ല.’

‘കഥ പൂര്‍ണമായാല്‍ ഏറ്റവും അനുയോജ്യരായവരെ കണ്ടെത്താനാണ് ശ്രമിക്കുക.ഒരു സിനിമ കഴിയുമ്പോള്‍ അടുത്തതിന്റെ ആലോചന തുടങ്ങി കൊണ്ടിരിക്കും.മൂന്നും നാലും കഥകള്‍ ആലോചിക്കും. ഏതാണോ വട്ടം എത്തുക അതു സിനിമയായി സംഭവിക്കും.’ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ദിലീഷ് പോത്തന്‍ പറഞ്ഞു.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ