ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വോയിസ് ഓഫ് സത്യനാഥന്‍’. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗണ്‍, തെങ്കാശിപ്പട്ടണം, റിംഗ്മാസ്റ്റര്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ദിലീപും റാഫിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിലേക്ക് എങ്ങനെ ദിലീപ് എത്തിച്ചേര്‍ന്നു എന്നത് വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍.എം ബാദുഷ.
‘എന്നോട് ഫഹദ് വന്ന് ഒരു സബ്ജക്ട് പറഞ്ഞു. അത് സിനിമയാക്കാമെന്ന് പറഞ്ഞു. റാഫിക്കായുമായി സംസാരിച്ചു, അദ്ദേഹം അതിന്റെ സ്‌ക്രിപ്റ്റ് തയാറാക്കി. പക്ഷേ അത് എഴുതി പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ ഫഹദ് ചെയ്താല്‍ നില്‍ക്കില്ലെന്ന് അദ്ദേഹത്തിന് തന്നെ തോന്നി.’
‘ആ സമയത്താണ് പ്രൊജക്ട് ഏതെങ്കിലുമുണ്ടോ എന്ന് റാഫിക്കായോട് ദിലീപേട്ടന്‍ തിരക്കുന്നത്. ഈ കഥ കേട്ടപ്പോള്‍ ദിലീപേട്ടന് ഭയങ്കര ഇഷ്ടമായി. എന്നെ വിളിച്ച് ഈ സിനിമ ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെയാണ് വോയ്സ് ഒഫ് സത്യനാഥന്‍ സംഭവിക്കുന്നത്.’ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ബാദുഷ പറഞ്ഞു.
ദിലീപിനെ നായകനാക്കി റാഫി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘വോയ്സ് ഒഫ് സത്യനാഥന്‍’. ജോജു ജോര്‍ജ്, അലന്‍സിയര്‍, സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ഉണ്ണിരാജ, വീണ നന്ദകുമാര്‍ എന്നിവരാണ് മറ്റു താരങ്ങള്‍.
Read more
ബാദുഷ സിനിമാസിന്റെയും ഗ്രാന്‍ഡ് പ്രൊഡഷന്‍സിന്റെയും ബാനറില്‍ എന്‍.എം. ബാദുഷ, ഷിനോയ് മാത്യു, ദിലിപ്, പ്രിജിന്‍ കെ.പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.