ഞാന്‍ എഡിഎച്ച്ഡി രോഗബാധിതന്‍, 41-ാം വയസിലാണ് ഇത് കണ്ടെത്തുന്നത്; വെളിപ്പെടുത്തി ഫഹദ് ഫാസില്‍

തനിക്ക് അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോം ആണെന്ന് വെളിപ്പെടുത്തി ഫഹദ് ഫാസില്‍. തന്റെ 41-ാം വയസിലാണ് ഇത് കണ്ടെത്തിയത്. അതുകൊണ്ട് ഇത് മാറാനുള്ള സാധ്യതയില്ല എന്നാണ് ഫഹദ് പറയുന്നത്. കോതമംഗലത്തെ പീസ് വാലി ചില്‍ഡ്രന്‍സ് വില്ലേജ് ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ഫഹദ് സംസാരിച്ചത്.

”ഡയലോഗുകള്‍ സംസാരിക്കാന്‍ മാത്രമേ എനിക്ക് അറിയൂ. ഒരു വേദിയില്‍ വന്ന് എന്താണ് പറയേണ്ടത് എന്ന പക്വതയോ ബോധമോ എനിക്ക് ഇല്ല എന്ന് ഭാര്യയും ഉമ്മയും ഇടക്കിടെ പറയാറുണ്ട്. അവര്‍ അങ്ങനെ പറയുന്നത് കൊണ്ട് ബേസിക്‌സില്‍ നിന്നും തുടങ്ങാം.”

”ഞാന്‍ ഇവിടെ വന്നപ്പോള്‍ സാബന്‍ ഉമ്മറുമായി സംസാരിക്കുക ആയിരുന്നു. എഡിഎച്ച്ഡി എന്ന രോഗാവസ്ഥയുണ്ട്. പല രീതിയില്‍ ഉള്ള കണ്ടീഷന്‍സ് ആണ് നമ്മള്‍ ഡിസ്‌കസ് ചെയ്തത്. അതില്‍ എന്റെ രോഗത്തെ കുറിച്ചും സംസാരിച്ചു. അത് മാറ്റാന്‍ ആകുമോ എന്നാണ് ഞാന്‍ ചോദിച്ചത്.”

”എന്നാല്‍ ചെറുപ്പത്തില്‍ അത് കണ്ടെത്തിയാല്‍ മാറ്റാന്‍ ആകും എന്ന് അദ്ദേഹം മറുപടി പറഞ്ഞു. എന്നാല്‍ 41-ാം വയസിലാണ് കണ്ടുപിടിക്കുന്നത്. എനിക്ക് ആ രോഗാവസ്ഥയാണ്, വലിയ രീതിയില്‍ അല്ലെങ്കിലും ചെറിയ രീതിയില്‍ അത് എനിക്ക് ഉണ്ട്.”

”ഇവിടെ ഞാന്‍ കണ്ട ചില മുഖങ്ങള്‍ എനിക്ക് ഒരിക്കലും മറക്കാന്‍ ആകില്ല. ആ മുഖങ്ങളില്‍ നിന്നും എന്തോ വെളിച്ചം എന്റെ ഉള്ളിലേക്ക് കയറിയിട്ടുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു” എന്നാണ് ഫഹദ് ഫാസില്‍ പറയുന്നത്. കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും ഉണ്ടാകുന്ന നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഒരു തകരാറാണ് അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോം.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി