രജിഷ തന്റെ സഹോദരിയായിട്ടാണ് എത്തുന്നത്, അവരെ പോലെ ഒരു പെര്‍ഫോമറിനെ അത് സാധിക്കുമായിരുന്നുള്ളൂ; ഫഹദ് ഫാസിൽ

ഫഹദ് ഫാസിലിനെ നായകനാക്കി നവ​ഗതനായ സജിമോൻ അണിയിച്ചൊരുക്കുന്ന ചിത്രമാണ് മലയൻ കുഞ്ഞ്. ജൂലൈ 21ാം തിയതി തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ ഫഹദിന്റെ സഹോദരിയായി രജീഷ വിജയനും എത്തുന്നുണ്ട്. രജിഷ വിജയനെ കുറിച്ചും രജിഷയുടെ കഥാപാത്രത്തെ കുറിച്ചുമൊക്കെ മനസ്സ് തുറന്നിരിക്കുകയാണ് ഫഹ​ദ്.

പേളി മാണി ഷോയിലാണ് രജിഷ വിജയനെ കുറിച്ചും, ചിത്രീകരണ സമയത്ത് നേരിട്ട വെല്ലുവിളികളെ കുറിച്ചുമെക്കെ അദ്ദേഹം പറഞ്ഞത്. ‘ചിത്രത്തില്‍ രജിഷ തന്റെ സഹോദരിയായിട്ടാണ് എത്തുന്നത്. നിര്‍ണായകമായ ഒരു റോളാണ് രജിഷയുടേത്. പടത്തിന്റെ എല്ലാ സസ്‌പെന്‍സും ആ റോളിലാണ്. അതുകൊണ്ട് കൂടുതല്‍ പറയാന്‍ സാധിക്കില്ല. വളരെ ഇന്ററസ്റ്റിങ് ആയിട്ടുള്ള റോളാണ് രജിഷയുടേത്.

വളരെ നന്നായി അവര്‍ അത് ചെയ്തിട്ടുമുണ്ട്. ആ കഥാപാത്രമാണ്  ഈ സിനിമയില്‍ എല്ലാവരേയും ഇമോഷണലി ഹോള്‍ഡ് ചെയ്യുന്നത് നിർത്തുന്നതെന്നും ഫഹദ് പറഞ്ഞു. രജിഷയെപ്പോലൊരു പെര്‍ഫോമറിനേ അത് പറ്റുമായിരുന്നുള്ളൂ. പിന്നെ ജാഫര്‍ക്ക ഇന്ദ്രന്‍സേട്ടന്‍ ഇര്‍ഷാദ്ക്ക അര്‍ജുന്‍ അശോകന്‍ ഇവരെല്ലാം വളരെ പ്രധാനപ്പെട്ട  കഥാപാത്രങ്ങളാണ് കെെകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read more

മലയൻകുഞ്ഞ് ഷൂട്ടിനിടെ നേരിട്ട പ്രധാന വെല്ലുവിളി എന്തെല്ലാമായിരുന്നെന്നും ഫിസിക്കലി ആയിരുന്നോ ഇമോഷണലി ആയിരുന്നോ ചലഞ്ചിങ് എന്ന ചോദ്യത്തിനും ഫഹദ് മറുപടി നൽകുന്നുണ്ട്. ഫിസിക്കലായും ഇമോഷണലായും വരുന്ന വെല്ലുവിളികളെ നമുക്ക് നേരിടാം. പക്ഷേ ഏറ്റവും ബുദ്ധിമുട്ടായി തോന്നിയത് മണ്ണിനടിയിൽ ലൈറ്റ് ഇല്ലാതെ ഷൂട്ട് ചെയ്യുന്നതായിരുന്നെന്നും ഫഹദ് കൂട്ടിച്ചേർത്തു