ഹോളിവുഡ് സിനിമയുടെ ഓഡിഷനില്‍ പങ്കെടുത്തു, ഒരു വലിയ നടനൊപ്പമാണ് അഭിനയിച്ചത്: ഫഹദ് ഫാസില്‍

ഹോളിവുഡ് സിനിമയുടെ ഓഡിഷനില്‍ പങ്കെടുത്ത വിവരം പങ്കുവച്ച് ഫഹദ് ഫാസില്‍. പ്രൊഡക്ഷന്‍ ഹൗസിന്റെ പേര് വെളിപ്പെടുത്താതെയാണ് താരം സംസാരിച്ചത്. ഒരു വലിയ നടന്റെ കൂടെയാണ് താന്‍ അഭിനയിക്കുന്നതെന്നും ഫഹദ് പറയുന്നുണ്ട്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്.

ഒരു ഫോറിന്‍ പ്രൊഡക്ഷന്‍ ഹൗസിന്റെ ഓഡിഷന് പോയിരുന്നു. പ്രൊഡക്ഷന്‍ ഹൗസിന്റെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. ആദ്യമായാണ് ഒരു ഓഡിഷന് പങ്കെടുക്കുന്നത്. അഭിനയിച്ച് കാണിക്കാന്‍ അവര്‍ ഒരു സീന്‍ തന്നു. ആ സീനിന് മുമ്പോ അതിന് ശേഷമോ എന്താണെന്ന് അറിയില്ലായിരുന്നു.

അവിടെ ഉണ്ടായിരുന്ന ഓരോരുത്തരും വളരെ നല്ല വ്യക്തികളായിരുന്നു വളരെ സ്‌നേഹത്തോടെയും സൗഹൃദത്തോടെയുമാണ് പെരുമാറിയത്. ഒരു വലിയ നടന്‍ ആണ് ആ സിനിമയില്‍ അഭിനയിക്കുന്നത്, അദ്ദേഹത്തോടൊപ്പമാണ് താന്‍ ആ സീനില്‍ അഭിനയിക്കുന്നത്.

അപ്പോഴാണ് ഞാന്‍ മനസിലാക്കുന്നത് എന്റെ അടുത്ത സുഹൃത്ത് പോലും ഇങ്ങനെയൊരു സീന്‍ കൊണ്ടുവന്നു തന്നാല്‍ ഞാന്‍ അത് കൃത്യമായി ചെയ്യില്ല. അത് പതിയെ സംഭവിക്കണം. അതാണ് എന്റെ രീതി, അതില്‍ ഞാന്‍ സന്തുഷ്ടനുമാണ്.

തിരക്കഥയ്‌ക്കൊപ്പം പോകുന്ന ആളല്ല ഞാന്‍. ആ നിമിഷം എന്തോ അത് പകര്‍ത്തുകയാണ് ചെയ്യുന്നത്. സിനിമ നിര്‍മാണത്തിന്റെ ഏറ്റവും മനോഹരമായ ഭാഗം എത്ര നന്നായി അത് ചിത്രീകരിക്കുന്നു എന്നുള്ളതാണ്. അത് വളരെ ബുദ്ധിമുട്ടുള്ള ഒരു പ്രക്രിയയാണ്, പക്ഷേ ഇത് രസകരമാണ് എന്നാണ് ഫഹദ് പറയുന്നത്.

Latest Stories

പിണറായിക്കെതിരെ മത്സരിക്കാനും തയ്യാറാണ്; ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പിവി അന്‍വര്‍

മാനേജ്മെന്റിനോടുള്ള കലിപ്പ് തീർത്ത് കാണികളും, ആരാധകരോടുള്ള കടപ്പാട് രേഖപ്പെടുത്തി താരങ്ങളും; കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം ജയം

അന്‍വറിന്റെ യുഡിഎഫ് പ്രവേശനം അജണ്ടയിലില്ല; ലക്ഷ്യം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പെന്ന് കെ മുരളീധരന്‍

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ വേലി; ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തി

ഹണി റോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വറിന് തിരിച്ചടി; പൊലീസിന്റെ നിലപാട് തേടി ഹൈക്കോടതി

'സിനിമയിൽ ക്ലിയർ കട്ടായ ഹൈറാർക്കിയുണ്ട്, ആരതി ഉഴിയുന്നതും ആ ക്രമത്തിലാണ്'; തുറന്ന് പറഞ്ഞ് നിത്യ മേനോൻ

റോഡ് ഷോ കഴിഞ്ഞ് നോമിനേഷന്‍ നല്‍കാനെത്തിയപ്പോള്‍ സമയം കഴിഞ്ഞു; മുഖ്യമന്ത്രി അതിഷിയുടെ പത്രികാസമര്‍പ്പണം ഇനി നാളെ; വോട്ടര്‍ പട്ടിക ക്രമക്കേട് ഉയര്‍ത്തി കെജ്രിവാളിന്റെ പോരാട്ടം

മുസ്ലീം ലീഗിന്റെ സെമിനാറില്‍ നിന്നും ജി സുധാകരന്‍ പിന്മാറി

ഇത് പുതിയ അധ്യായം; നടൻ ജയം രവി പേര് മാറ്റി, ഇനി മുതൽ 'രവി മോഹൻ'

പി വി അൻവർ നീങ്ങുന്നത് യുഡിഎഫ് തയ്യാറാക്കിയ തിരക്കഥയിലൂടെ; പറഞ്ഞത് തന്നെ വീണ്ടും ആവർത്തിക്കുന്നു: എ വിജയരാഘവൻ