'ആവേശ'ത്തില്‍ രാജമാണിക്യം റഫറന്‍സ്? പ്രതികരിച്ച് ഫഹദ്

മമ്മൂട്ടിയുടെ കോമഡി ആക്ഷന്‍ ചിത്രം ‘രാജമാണിക്യം’ പോലെ രസകരമായ മുഹൂര്‍ത്തങ്ങളുള്ള സിനിമയാണ് ‘ആവേശം’ എന്ന് ഫഹദ് ഫാസില്‍. എന്നാല്‍ രാജമാണിക്യം പോലെയൊരു സിനിമയല്ല. ചിത്രം കണ്ടവരെല്ലാം താന്‍ വളരെ ഓവറാണെന്ന് പറഞ്ഞു എന്നാണ് ഫഹദ് ഇപ്പോള്‍ പറയുന്നത്.

”ഞാന്‍ ആദ്യമായാണ് ഇതുപോലൊരു ചിത്രം ചെയ്യുന്നത്. എന്റെ വിശ്വാസത്തില്‍ ജിത്തുവും സുഷിനും ബാക്കിയുള്ള എല്ലാവരും അങ്ങനെ തന്നെയാണ്. അതുകൊണ്ട് ഈ സിനിമയെ പറ്റി പെട്ടെന്ന് ചോദിക്കുമ്പോള്‍ പറയാന്‍ പേടിയാണ്. എന്തു പറയണം എന്തൊക്കെ പറയണ്ട എന്നറിയില്ല.”

”പിന്നെ ഉറപ്പിച്ചു പറയാന്‍ കഴിയുന്ന ഒരു കാര്യം, ഈ പടം കാണാന്‍ വളരെ എക്‌സൈറ്റ്‌മെന്റാകും എന്നാണ്. അതിന് ഞാന്‍ ഗ്യാരണ്ടി തരാം. എല്ലാ സീനിലും വലിയ എനര്‍ജിയുള്ള സിനിമയാണ്. ആവേശം കണ്ട എല്ലാവരും പറഞ്ഞത് ഞാന്‍ നല്ല ഓവറാണെന്നാണ്. മമ്മൂട്ടിയുടെ രാജമാണിക്യം പോലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ ഈ സിനിമയിലുണ്ട്.”

”രാജമാണിക്യം പോലൊരു സിനിമയാണോ ആവേശമെന്ന് പറയാനാകില്ല” എന്നാണ് ഫഹദ് പറയുന്നത്. അതേസമംയ, ബെംഗളൂരു സ്വദേശിയായ രംഗ എന്ന ഡോണിനെയാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നാളെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം ഗംഭീര അഡ്വാന്‍സ് ബുക്കിംഗ് ആണ് നേടിയിരിക്കുന്നത്.

‘രോമാഞ്ചം’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ്, നസ്രിയ നസിം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Latest Stories

കണ്ണൂർ സർവ്വകലാശാലയിൽ ചോദ്യപേപ്പർ ചോർച്ച; അധ്യാപകർ വാട്ട്സാപ്പ് വഴി ചോർത്തിയെന്ന് പരാതി

എളുപ്പത്തില്‍ ഊരിപ്പോരുമോ മുഖ്യമന്ത്രി ഫഡ്‌നാവിസ്?

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ജയത്തിലെ ക്രമക്കേട്, ഫഡ്‌നാവിസിനെ വിളിപ്പിച്ച് കോടതി; എളുപ്പത്തില്‍ ഊരിപ്പോരുമോ മുഖ്യമന്ത്രി ഫഡ്‌നാവിസ്?

യുഎഇക്കെതിരായ സുഡാന്റെ വംശഹത്യ കേസ്; അന്താരഷ്ട്ര നീതിന്യായ കോടതി പരിഗണിക്കുന്നു

IPL 2025: നിങ്ങള്‍ ആഘോഷിച്ചോടാ പിള്ളേരെ, ഐപിഎലില്‍ താരങ്ങള്‍ക്ക് സന്തോഷ വാര്‍ത്ത, സെലിബ്രേഷനുകള്‍ക്ക് ഫൈന്‍ നല്‍കുന്നത് മയപ്പെടുത്താന്‍ ബിസിസിഐ

മുനമ്പത്തേത് വഖഫ് ഭൂമിയല്ല; വഖഫ് നിയമഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച് കാസ സുപ്രീം കോടതിയില്‍; കേരളത്തില്‍ നിന്ന് നിയമത്തെ അനുകൂലിച്ച് ആദ്യ സംഘടന

ഹോണ്ടയുടെ 'ഉരുക്ക്' കണ്ണടച്ച് വാങ്ങാം! ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ തൂക്കി എലവേറ്റ്

പൊന്നിൽ പൊള്ളി കേരളം ! വില ഇന്നും മുകളിലേക്ക്..

CSK UPDATES: ചെന്നൈയുടെ കളി ഇനി തീപാറും, വെടിക്കെട്ട് ബാറ്ററെ ടീമിലെത്തിച്ച് സിഎസ്‌കെ, ആരാധകര്‍ ആവേശത്തില്‍

സഹാറ മേഖലയിലെ മൊറോക്കോയുടെ സ്വയംഭരണ പദ്ധതി; സ്പെയിൻ പിന്തുണ പുതുക്കുന്നുവെന്ന് മൊറോക്കോ