അനുവാദമില്ലാതെ ദേഹത്ത് സ്പർശിച്ച് ആരാധകൻ, അസ്വസ്ഥയായി അനന്യ പാണ്ഡെ, വസ്ത്രത്തെ വിമർശിച്ച് സോഷ്യൽ മീഡിയ; വീഡിയോ വൈറൽ !

ബോളിവുഡിലെ യുവനടിമാരില്‍ മുന്‍നിരയിലുള്ള നടിയാണ് അനന്യ പാണ്ഡെ. അനന്യയുടെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയിൽ ചർച്ചയാകുന്നത്. അനുവാദം കൂടാതെ ഒരു ആരാധകൻ അനന്യയെ സ്പർശിക്കുന്നതും ആരാധകന്റെ മോശം പെരുമാറ്റത്തിൽ താരം അസ്വസ്ഥയാകുന്നതും വിഡിയോയിൽ കാണാം.

കറുപ്പ് നിറത്തിലുള്ള ഒരു ഗൗണിലാണ് അനന്യ വിഡിയോയിൽ ഉള്ളത്. താരം നടന്നു പോകുന്നതിനിടെ ഒരു ആരാധകൻ അടുത്ത എത്തുന്നതും അനന്യയെ സ്പർശിച്ച് ഫോട്ടോയ്ക്ക് വേണ്ടി അഭ്യർത്ഥിക്കുന്നതുമാണ് വീഡിയോയിൽ.

അനുവാദം കൂടാതെ ശരീരത്തിൽ സ്പർശിച്ചതിൽ അനന്യ അസ്വസ്ഥയാകുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ആരാധകന്റെ പെരുമാറ്റം മോശമാണ് എന്ന് ഒരു വിഭാഗം പറഞ്ഞപ്പോൾ മറ്റൊരു വിഭാഗം പറഞ്ഞത് അനന്യ ധരിച്ച വസ്ത്രത്തെകുറിച്ചാണ്. താരത്തിന്റെ വസ്ത്രം ശരീരം പ്രദര്‍ശിപ്പിക്കുന്നതാണ് എന്നാണ് ഉയരുന്ന വിമര്‍ശനം.

View this post on Instagram

A post shared by Voompla (@voompla)


മാത്രമല്ല, ഗൗണിന്റെ നെക്ക് ആവശ്യത്തിലധികം ഇറക്കമുള്ളതാണെന്നും അതിനാലാണ് അവര്‍ എപ്പോഴും ഫോണ്‍ ഉപയോഗിച്ച് ക്ലീവേജ് മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നത് എന്നുമാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍.

ബോളിവുഡ് താരം ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ പാണ്ഡെ. ‘സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ 2’വിലൂടെയാണ് താരത്തിന്റെ സിനിമാ അരങ്ങേറ്റം. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം ‘ലൈഗര്‍’ എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധ നേടിയെടുക്കാന്‍ സാധിച്ച അനന്യയെ ഭാവിയിലെ മുൻനിര നായികമാരിൽ ഒരാളായാണ് കാണുന്നത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്